കോട്ടയം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി സ്വദേശികളായ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു. തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കളാണ് ഇവർ. കൊവിഡ് മുക്തരാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് തോമസ്. ഇറ്റലിയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു.
മൂന്ന് കൊവിഡ് കേസുകൾ ആണ് ജില്ലയിൽ ഉണ്ടായിരുന്നത്. കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ രോഗവും ഭേദമായി. ആരോഗ്യ പ്രവർത്തക കൂടി വൈറസ് മുക്തയായതോട സമ്പൂർണ്ണ കൊവിഡ് മുക്ത ജില്ലയായി കോട്ടയം മാറി.