കോട്ടയം: ജില്ലയിലെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർസോൺ വിരുദ്ധ സമര പോസ്റ്ററിൽ ഉമ്മൻചാണ്ടിയുടെ ചിത്രമില്ല. ഇന്ന് കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.
തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ ഉമ്മൻചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. വിവാദത്തിന്റെ ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്റ്റിൽ വച്ചതെന്നുമാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.