ETV Bharat / state

നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ, സംശയം തോന്നിയില്ലെന്ന് അശ്വതിയുടെ മാതാവ് ഉഷ

കുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും അത് പരിശോധിക്കാൻ ഐ.സി.യുവിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഉഷ പറഞ്ഞു. പൊലീസിന്‍റെ പെട്ടെന്നുള്ള നീക്കം കൊണ്ടാണ് കുഞ്ഞിനെ തിരിക കിട്ടിയതെന്നും പൊലീസിനോട് നന്ദിയുണ്ടെന്നും ഉഷ പറഞ്ഞു.

kottayam child abduction case  babys grandmother usha on kottayam child abduction case  നവജാത ശിശുവിനെ കടത്തിയ സംഭവം  നീതുവിനെ കുറിച്ച് അശ്വതിയുടെ മാതാവ് ഉഷ  കോട്ടയം മെഡിക്കൽ കോളജ് കഞ്ഞിനെ കവർന്ന സംഭവം  നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ
നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ, സംശയം തോന്നിയില്ലെന്ന് അശ്വതിയുടെ മാതാവ് ഉഷ
author img

By

Published : Jan 7, 2022, 11:34 AM IST

Updated : Jan 7, 2022, 12:07 PM IST

കോട്ടയം: നവജാത ശിശുവിനെ കടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കുഞ്ഞിന്‍റെ അമ്മ അശ്വതിയുടെ മാതാവ് ഉഷ. ഡോക്ടറുടെ വേഷത്തിലെത്തിയതിനാൽ നീതുവിനെ സംശയിച്ചില്ലെന്ന് ഉഷ പറയുന്നു. നീതു വാർഡിലെത്തി കുഞ്ഞിനെ പരിശോധിച്ച് കേസ് ഷീറ്റ്
വിശദമായി നോക്കി. കുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും അത് പരിശോധിക്കാൻ ഐ.സി.യുവിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഉഷ പറഞ്ഞു.

കുഞ്ഞിനൊപ്പം തങ്ങളും കൂടിവരാമെന്നു പറഞ്ഞപ്പോൾ ഐ.സി.യുവിൽ മറ്റുള്ളവർക്ക് പ്രവേശനമില്ലെന്നും കുഞ്ഞിനെ താൻ കൊണ്ടുപോയി പരിശോധിച്ചിട്ട് തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞുമാണ് കുഞ്ഞുമായി നീതു പോയത്. ആൾത്തിരക്കിൽ നീതു എങ്ങോട്ടാണ് പോയതെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല.

നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ, സംശയം തോന്നിയില്ലെന്ന് അശ്വതിയുടെ മാതാവ് ഉഷ

READ MORE: കോട്ടയത്ത് കുഞ്ഞിനെ കടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്

നഴ്‌സുമാരുടെ ഡ്യൂട്ടി റൂമിൽ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലായതെന്നും ഉഷ കൂട്ടിച്ചേർത്തു. പൊലീസിന്‍റെ പെട്ടെന്നുള്ള നീക്കം കൊണ്ടാണ് കുഞ്ഞിനെ തിരിക കിട്ടിയതെന്നും പൊലീസിനോട് നന്ദിയുണ്ടെന്നും ഉഷ പറഞ്ഞു.

ഇന്നലെയാണ് (ജനുവരി 06) കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പൊലീസിന്‍റെയും നാട്ടുകാരുടേയും തിരച്ചിലില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ സമീപത്തെ ഹോട്ടലില്‍ നിന്ന് കണ്ടെത്തി.

Last Updated : Jan 7, 2022, 12:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.