കോട്ടയം: പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വെൻ്റിലേറ്റർ സഹായത്തിലും രക്തത്തിലെ ഓക്‌സിജൻ്റെ അളവ് ക്രമീകരിച്ച് കൊണ്ട് പോകുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ബുള്ളറ്റിനിൽ പറയുന്നു.
ALSO READ: രാജ്യത്ത് 41,506 പേര്‍ക്ക് കൂടി കൊവിഡ്
ക്രിട്ടിക്കല്‍ കെയര്‍ വിദഗ്‌ധരും പള്‍മനോളജിസ്റ്റുകളും ഹൃദ്രോഗ ചികിത്സ വിദഗ്‌ധരും ക്യാന്‍സര്‍ ചികിത്സാ വിദഗ്‌ധരും അടങ്ങുന്ന സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. നിലവിൽ ആശുപത്രിയിൽ സര്‍ശകരെ നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്‌ച രാവിലെ പത്ത് മണിക്കാണ് മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിച്ചത്.