ETV Bharat / state

ഈർപ്പം ആരോപിച്ച് അധിക കിഴിവ് ആവശ്യപ്പെട്ടു ; നെല്ല് സംഭരിക്കുന്ന മില്ലുടമകള്‍ക്കെതിരെ നടപടി

കോട്ടയത്തെ ചൂരത്തറ പാടശേഖരത്തിലെ നെല്ല് സംഭരിക്കുന്നതിനാണ് മില്ലുടമകള്‍ അധിക കിഴിവ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ്, കൃഷി വകുപ്പിന്‍റെ നടപടി

Kottayam Action against Rice storing mills  Action against Rice storing mills  Kottayam todays news  നെല്ല് സംഭരിക്കുന്ന മില്ലുകള്‍ക്കെതിരെ നടപടി  കൃഷി വകുപ്പിന്‍റെ നടപടി  Agriculture Department Action against Rice mills  കോട്ടയം
ഈർപ്പം ആരോപിച്ച് അധിക കിഴിവ് ആവശ്യപ്പെട്ടു; നെല്ല് സംഭരിക്കുന്ന മില്ലുകള്‍ക്കെതിരെ നടപടി
author img

By

Published : Nov 8, 2022, 5:15 PM IST

Updated : Nov 8, 2022, 5:49 PM IST

കോട്ടയം : നെല്ല് സംഭരണത്തിനായി അധിക കിഴിവ് ആവശ്യപ്പെട്ട മില്ല് ഉടമകള്‍ക്കെതിരെ കൃഷിവകുപ്പ് നടപടി. കർഷകരുടെ പരാതിയെ തുടർന്ന് ജില്ലയിലെ ആർപ്പക്കരയ്‌ക്കടുത്തുള്ള ചൂരത്തറ പാടശേഖരത്തിലെ രണ്ട് മില്ലുകളെ നെല്ല് സംഭരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി. നെല്ലിന് ഈർപ്പം കൂടിയെന്ന് ആരോപിച്ച് 10 കിലോയിലധികം കിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കര്‍ഷകര്‍ പരാതി നല്‍കിയത്.

നെല്ല് സംഭരണത്തിനായി അധിക കിഴിവ് ആവശ്യപ്പെട്ട മില്ല് ഉടമകള്‍ക്കെതിരെ കൃഷിവകുപ്പ് നടപടി

പാടശേഖരണ സമിതിയുടെയും അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയുടെയും നേതൃത്വത്തിലാണ് കർഷകർ പാഡി ഓഫിസർക്ക് പരാതി നൽകിയത്. സമീപ പ്രദേശത്തെ പാടശേഖരത്ത് മൂന്ന് കിലോ കിഴിവിൽ നെല്ല് സംഭരിച്ചവരാണ് ഇവിടെ അധിക അളവ് ആവശ്യപ്പെട്ടത്. കിഴിവ് ഏകീകരിക്കുമെന്ന സർക്കാർ നിലപാടിന് വിരുദ്ധമായാണ് മില്ല് ഉടമകളുടെ നടപടിയെന്ന് കർഷകർ പറയുന്നു.

267 ഏക്കർ പാടശേഖരമാണ് 10 ദിവസം മുൻപ് കൊയ്‌തത്. മഴ എത്തിയതിനാൽ നെല്ല് സൂക്ഷിക്കുക ബുദ്ധിമുട്ടാണ്. 1,162 കർഷകരാണ് ഇവിടെ കൃഷിയിറക്കിയത്. മഴയുടെ പേരിൽ പരമാവധി ചൂഷണം ചെയ്യാനുള്ള മില്ലുകാരുടെ നീക്കമാണ് കർഷകർ തടഞ്ഞത്. പുതിയ മില്ല് ഉടമകള്‍ നാളെ മുതൽ ഇവിടുന്ന് നെല്ല് സംഭരിക്കുമെന്ന് കർഷകർ അറിയിച്ചു.

Last Updated : Nov 8, 2022, 5:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.