ETV Bharat / state

ബി.ജെ.പി. പാലായിലും യു.ഡി.എഫിന് വോട്ട് മറിക്കുമെന്ന് കോടിയേരി - കോടിയേരി

യു.ഡി.എഫ്. സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫ്. സ്ഥാനാർഥിയുടെ ലഘുലേഖയിൽ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതായും കോടിയേരി.

kodiyeri
author img

By

Published : Sep 21, 2019, 4:59 PM IST

Updated : Sep 21, 2019, 7:26 PM IST

കോട്ടയം: ബി ജെ പി യു.ഡി.എഫിന് വോട്ട് മറിച്ചുനൽകുന്നത് തെരഞ്ഞെടുപ്പുകളിൽ പതിവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലായിലും ഇത് ആവർത്തിക്കപ്പെടുമെന്നും കോടിയേരി കോട്ടയത്ത് പറഞ്ഞു. കെ എം മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യു.ഡി.എഫ്. നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോട്ടയത്ത് സംസാരിക്കുന്നു.

ബാർ കോഴക്കേസിൽ കെ.എം. മാണിയെ ജയിലിലടക്കാൻ ഗൂഢാലോചന നടത്തിയത് യു.ഡി.എഫ്. സർക്കാരാണെന്നും ചെന്നിത്തല അതിന് മുൻകൈ എടുത്തു എന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സ്ഥാനാർഥിയുടെ ലഘുലേഖയിൽ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചു. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. ഇത് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും കോടിയേരി വ്യക്തമാക്കി. കെ.എസ്.ഇ.ബിക്കെതിരായ ആരോപണത്തിലൂടെ പ്രതിപക്ഷ നേതാവ് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും കോടിയരി ആരോപിച്ചു. എന്ത് വോട്ടുകച്ചവടം നടത്തിയാലും തെരഞ്ഞെടുപ്പിൽ വിജയം എൽ ഡി എഫിനൊപ്പം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Intro:കോടിയരി ബാലകൃഷ്ണൻBody:ബി ജെ പി വോട്ട് യു ഡി എഫിന് മറിച്ചുനൽകുന്നത് തിരഞ്ഞെടുപ്പുകളിൽ പതിവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ.പാലായിലും ഇത് ആവർത്തിക്കപ്പെടുമെന്നും കോടിയരി ബാലകൃഷ്ണൻ കോട്ടയത്ത് പ്രതികരിച്ചു. എന്ത് വോട്ടുകച്ചവടം നടത്തിയാലും തിരഞ്ഞെടുപ്പിൽ വിജയം
എൽ ഡി എഫ് നൊപ്പം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി യു.ഡി എഫ് സ്ഥാനാർഥിയുടെ ലഘുലേഖയിൽ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചു.ലഘുലേഖയിൽ സ്ഥാനാർത്ഥിയുടെ ചിത്രത്തിനൊപ്പം ഗാന്ധിജിയുടെ ചിത്രവും.
ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.ഇത് ചൂണ്ടിക്കാട്ടി എൽ.ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും കോടിയരി വ്യക്തമാക്കി. ബാർ കോഴക്കേസിൽ കെ എം മാണിയെ ജയിലിലടക്കാൻ ഗൂഢാലോചന നടന്നിയത് യു ഡി എഫ് സർക്കാരാണ് ചെന്നിത്തല അതിന് മുൻകൈ എടുത്തു എന്നും അദ്ദേഹം ആരോപിച്ചു.കെ എം മാണിയുടെ പേരിൽ സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. കെ.എം മാണിയെ ഒരിക്കൽ പോലും മുഖ്യമന്ത്രിയായി പരിഗണിച്ചില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം പോലും ലീഗിനാണ്. എക്സൈസ് മന്ത്രിയെ പ്രതിചേർക്കാതെ മാണിയെ മാത്രം പ്രതിയാക്കിയത് ഇരട്ട നീതിയെന്നും ആരോപിക്കുന്നു.കെ എം മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യു ഡി എഫ് നേതൃത്വം.കെ എസ് ഇ ബി ക്കെതിരായ ആരോപണം, പ്രതിപക്ഷ നേതാവ് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു.വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണന്നും കോടിയരി ബാലകൃഷ്ണൻ വ്യക്തമാക്കി.
Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated : Sep 21, 2019, 7:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.