കോട്ടയം : അഭയ കേസിൽ ജാമ്യം അനുവദിച്ച വിധി വൈകി വന്ന നീതിയെന്ന് ക്‌നാനായ സഭ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിനോയ് ഇടയാടി. ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജാമ്യം അനുവദിച്ച കോടതി വിധിയില്‍ പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയിൽ ദൈവത്തിന് നന്ദി.
ജോമോൻ പുത്തൻപുരക്കൽ പറഞ്ഞതൊന്നും ശരിയല്ല, അദ്ദേഹത്തിന്‍റെ വിശ്വാസ്യത എത്രത്തോളമെന്ന് എല്ലാവർക്കും അറിയാമല്ലോ. കേസ് കെട്ടിച്ചമച്ചതാണെന്ന് ക്‌നാനായ സമൂഹം വിശ്വസിക്കുന്നുവെന്നും ബിനോയ് ഇടയാടി പറഞ്ഞു.
Also Read അഭയ കേസ്: ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചു, പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഫാദർ കോട്ടൂരും, സിസ്റ്റർ സെഫിയും കേസിൽ നിരപരാധികളാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് കേസിൽ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്നും ബിനോയ് കോട്ടയത്ത് പറഞ്ഞു.