ETV Bharat / state

കെവിൻ വധം; ആസൂത്രിത കൊലപാതകമെന്ന് പ്രോസിക്യൂഷൻ വാദം - kevin murder

സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സി എസ് അജയമാണ് കെവിനുവേണ്ടി ഹാജരായത്. പ്രാഥമിക വാദം ഈ മാസം 22ന് വീണ്ടും തുടരും.

കെവിൻ വധം
author img

By

Published : Feb 13, 2019, 3:53 PM IST

കെവിൻ വധം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നും കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൃത്യമായ തെളിവുകൾ കൈവശമുണ്ടെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന പ്രാഥമിക വാദത്തിൽ പ്രോസിക്യൂഷൻ ഉന്നയിച്ചു. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇതിനായി വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനുള്ള തെളിവുകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നും വാദത്തിന്‍റെ ആരംഭത്തിൽതന്നെ പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെ മർദ്ദിച്ച് അവശനാക്കി കെവിനെ പുഴയിൽ ചാടിച്ചു എന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

കെവിൻ വധം
ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോയി വിലപേശൽ, കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ആരോപിക്കപ്പെട്ടത്. കെവിന്‍റെ ഭാര്യാ സഹോദരൻ ഷാനു ചാക്കോ പിതാവ് ചാക്കോ എന്നിവരടക്കം 13 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കെവിന്‍റെ പിതാവ് ജോസഫും കോടതിയിൽ വാദം കേൾക്കാനായെത്തിയിരുന്നു.
undefined

Intro: കെവിൻ വധം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നും കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ഇതിന് തെളിവുകളുണ്ടെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി naalil നടന്ന പ്രാഥമിക വാദത്തിൽ പ്രോസിക്യൂഷൻ ഉന്നയിച്ചു വാദം 22-ന് തുടരും

Body:കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് കെവിനെ തട്ടിക്കൊണ്ടുപോയ എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത് ഇതിനായി വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനുള്ള തെളിവുകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നും വാദത്തിന് ആരംഭത്തിൽതന്നെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മർദ്ദിച്ച് അവശനാക്കി കെവിന് പുഴയിൽ ചാടിച്ചു എന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്

ബൈറ്റ്. അഡ്വക്കറ്റ് സി എസ് അജയൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ

ഗൂഢാലോചന ഭീഷണിപ്പെടുത്തൽ തട്ടിക്കൊണ്ടുപോയി വിലപേശൽ കൊലപാതകം അതിക്രമിച്ചു കടക്കൽ തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ആരോപിക്കപ്പെട്ടത് കെവിൻ ജോസഫ് ഭാര്യാ സഹോദരൻ സാനു ചാക്കോ പിതാവ് ചാക്കോ എന്നിവരടക്കം 13 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു കെവിൻെറ പിതാവ് ജോസഫും കോടതിയിൽ വാദം കേൾക്കാൻ എത്തി പ്രാഥമിക വാദം ഈ മാസം 22ന് വീണ്ടും തുടരും

Conclusion:subin thomas etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.