കോട്ടയം: മഹാപ്രളയത്തിൽ സർവ്വതും ഉപേക്ഷിച്ച് ജീവനുമായി പായുമ്പോൾ നാം മറക്കുന്ന മറ്റ് പല ജീവനുകളുമുണ്ട്. എന്നാൽ കോട്ടയം ജില്ലയിലെ ഇല്ലിക്കലിൽ ലാലു ജോൺ എന്ന യജമാനന്‍റെയും ടിപ്പു എന്ന നായയുടെയും കഥ അതല്ല.
താൻ പോകുന്നിടത്തെല്ലാം ലാലു ജോൺ ടിപ്പുവിനെയും ഒപ്പം കൂട്ടും. പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട് പോകുമ്പോഴും ടിപ്പുവിനെ കൂടെ കൂട്ടാൻ ലാലു മറന്നില്ല. ടിപ്പുവിന് ഇത് ആദ്യ അനുഭവമാണ് അതുകൊണ്ട് തന്നെ കുറച്ച് ഭയപ്പെട്ടെങ്കിലും പിന്നീട് വെള്ളത്തിൽ കളിച്ച് യജമാനന്‍റെ ആജ്ഞ അനുസരിച്ച് അനുസരയോടെ നടന്നു.
വെള്ളം പതഞ്ഞൊഴുകുന്ന നിരത്തിൽ ടിപ്പു നടക്കാന്‍ മടിച്ച് വികൃതി കാണിച്ചാൽ ലാലുച്ചേട്ടൻ കണിശക്കാരനാകും. ടിപ്പുവിന്‍റെ ഇരു കൈകളും ചേർത്തു പിടിച്ചാവും പിന്നെ നടത്തം. യജമാനനൊപ്പം ഉയർന്നു നിന്ന് പിൻ കാലുകളൂന്നി അവൻ നടക്കും. ചോറ് തന്ന കുടുംബത്തെ സംരക്ഷിച്ച് അനുസരണയുള്ള വളർത്തു നായയായി.