ETV Bharat / state

കുതിച്ച് പാഞ്ഞ് ഇന്ധനവില; വഞ്ചി തുഴഞ്ഞ് പ്രതിഷേധിച്ച് കേരള കോൺഗ്രസ് - upper kuttanad news

അപ്പർ കുട്ടനാട്ടിലെ ഉൾനാടൻ തുരുത്തുകളുടെ ഏക ആശ്രയമായ മോട്ടോർ വള്ളങ്ങളുള്ളവർക്ക് പെട്രോൾ, ഡീസൽ വില വർധനവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് ജോസ് പക്ഷം പ്രതിഷേധവുമായി എത്തിയത്. കേരളാ കോൺഗ്രസ് എം.പി തോമസ് ചാഴികാടൻ തുഴയെറിഞ്ഞ് പ്രതിഷേധത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

കേരള കോൺഗ്രസ് പ്രതിഷേധം  ഇന്ധന വില വർധനവ് വാർത്ത  കേരള കോൺഗ്രസ് ജോസ് പക്ഷം വാർത്ത  petrol price hike news  kerala congress protest news  upper kuttanad news  oil price hike news
കുതിച്ച് പാഞ്ഞ് ഇന്ധനവില; വഞ്ചി തുഴഞ്ഞ് പ്രതിഷേധിച്ച് കേരള കോൺഗ്രസ്
author img

By

Published : Jun 25, 2020, 12:01 PM IST

Updated : Jun 25, 2020, 2:17 PM IST

കോട്ടയം: ദിനംപ്രതി വർധിക്കുന്ന ഇന്ധനവിലയില്‍ വ്യത്യസ്ത പ്രതിഷേധവുമായി കേരള കോൺഗ്രസ് ജോസ് പക്ഷം രംഗത്തെത്തി. യൂത്ത് ഫ്രണ്ട് കെടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ കോട്ടയം വെട്ടിക്കാട് ജെട്ടിയില്‍ വള്ളം തുഴഞ്ഞായിരുന്നു കേരള കോൺഗ്രസിന്‍റെ പ്രതിഷേധം. അപ്പർ കുട്ടനാട്ടിലെ ഉൾനാടൻ തുരുത്തുകളുടെ ഏക ആശ്രയമായ മോട്ടോർ വള്ളങ്ങൾ ഉള്ളവർക്ക് പെട്രോൾ, ഡീസൽ വില വർധനവ് താങ്ങാൻ കഴിയാതെ വന്നതോടെയാണ് ജോസ് പക്ഷം പ്രതിഷേധവുമായി എത്തിയത്. കേരളാ കോൺഗ്രസ് എം.പി തോമസ് ചാഴികാടൻ തുഴയെറിഞ്ഞ് പ്രതിഷേധത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

കുതിച്ച് പാഞ്ഞ് ഇന്ധനവില; വഞ്ചി തുഴഞ്ഞ് പ്രതിഷേധിച്ച് കേരള കോൺഗ്രസ്

പെട്രോൾ വില വർധനവിൽ, ശവപ്പെട്ടി പ്രതിഷേധത്തിനും, പന്തം കൊളുത്തി പ്രകടനത്തിനും ശേഷമാണ് പുതിയ പ്രതിഷേധ മുറയിലേക്ക് കേരള കോൺഗ്രസ് എത്തിയത്. ഉൾപാർട്ടി പോരിനിടയിൽ നഷ്ട്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിന്‍റെ ഭാഗമായി മാറുകയാണ് പാർട്ടിയുടെ പ്രതിഷേധങ്ങൾ.

Last Updated : Jun 25, 2020, 2:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.