ETV Bharat / state

പ്രവാസികളെ നാട്ടിലെത്തിക്കണം; യൂത്ത് ഫ്രണ്ട് ധര്‍ണ നടത്തി

author img

By

Published : May 2, 2020, 3:38 PM IST

കോട്ടയം പാസ്പോർട്ട് ഓഫീസിന് മുന്നിൽ നടന്ന ധർണ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്‌തു

യൂത്ത് ഫ്രണ്ട് ധര്‍ണ  കോട്ടയം ധര്‍ണ  കേരളാ കോൺഗ്രസ്(എം) ജോസ് കെ.മാണി  യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി  കോട്ടയം പാസ്പോർട്ട് ഓഫീസ്  കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാന്‍  തോമസ് ചാഴികാടൻ എംപി  youth friend  kerala congress m  kottayam dharna
പ്രവാസികളെ നാട്ടിലെത്തിക്കണം; യൂത്ത് ഫ്രണ്ട് ധര്‍ണ നടത്തി

കോട്ടയം: പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്(എം) യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കോട്ടയം പാസ്പോർട്ട് ഓഫീസിന് മുന്നിൽ നടന്ന ധർണ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്‌തു.

പ്രവാസികളെ നാട്ടിലെത്തിക്കാൻ ജോസ് കെ.മാണി വിഭാഗം പ്രധാനമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്, ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള പാർലമെന്‍ററി ബോർഡ് അംഗങ്ങൾ നിവേദനം നൽകിയിരുന്നു. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികൾ വേഗത്തിലാക്കണം എന്ന് മുഖ്യമന്ത്രിയെ കണ്ട് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സാജൻ തൊടുക, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു മുന്നേപ്പറമ്പിൽ, സിറിയക് ചാഴിക്കാടൻ തുടങ്ങിയവര്‍ ധര്‍ണയ്‌ക്ക് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.