ETV Bharat / state

കേരള കോൺഗ്രസ് എമ്മില്‍ തർക്കം രൂക്ഷം - Kottayam vathkal

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്നവശ്യപ്പെട്ട് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്  പിജെ ജോസഫ്  റോഷി അഗസ്റ്റിൻ എംഎൽഎ, എൻ ജയരാജ് എംഎൽഎ എന്നിവർക്ക് കത്തയച്ചിരുന്നു. എന്നാൽ പങ്കെടുക്കില്ലെന്ന് റോഷി അഗസ്റ്റിനും എൻ ജയരാജും പറയുന്നത്.

വീണ്ടും തർക്കം രൂക്ഷമായി കേരള കോൺഗ്രസ് എം
author img

By

Published : Oct 25, 2019, 2:00 PM IST

കോട്ടയം: ഉപതെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ അധികാരത്തർക്കം രൂക്ഷം. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കണമെന്നവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ, എൻ ജയരാജ് എംഎൽഎ എന്നിവർക്ക് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് പിജെ ജോസഫ് കത്തയച്ചിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം. പാർലമെന്‍ററി പാർട്ടി യോഗം വിളിക്കാൻ ജോസ് കെ മാണിക്കാണ് അധികാരമെന്ന് എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും പറയുന്നു.

കോടതി വിധി വരാനിരിക്കെ യോഗം നടത്തരുതെന്നാണ് ജോസ് വിഭാഗത്തിന്‍റെ നിലപാട്. ഇതിനിടെ നിയമസഭയിൽ തൽസ്ഥിതി തുടരണമെന്ന് ജോസ് പക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെയാണ് കോട്ടയത്ത് നടത്താനിരുന്ന യോഗം നവംബർ രണ്ടിലേക്ക് മാറ്റി വച്ചതായി പി.ജെ ജോസഫ് അറിയിച്ചത്.

പാലാ സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടതോടെ സഭയിൽ പി ജെ ജോസഫ് പക്ഷത്തിനാണ് മേൽക്കൈ. ഈ അവസരം മുതലെടുത്ത് ദുർബലരായ ജോസ് വിഭാഗത്തെകൊണ്ട് തന്‍റെ നേതൃത്വം അംഗീകരിപ്പിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം. സമ്മേളനം ആരംഭിക്കുമ്പോൾ സഭയ്ക്കുള്ളിലും കേരള കോൺഗ്രസ് രണ്ട് തട്ടിലാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

Intro:കേരളാ കോൺഗ്രസ്Body:ഉപതെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ വീണ്ടും അധികാരത്തർക്കം രൂക്ഷമാകുകയാണ്.നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കണമെന്നവശ്യപ്പെട്ടുകൊണ്ടാണ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് എന്ന നിലയിലാണ്  പിജെ ജോസഫ്  റോഷി അഗസ്റ്റിൻ എംഎൽഎ,എൻ ജയരാജ് എംഎൽഎ എന്നിവർക്ക് പി.ജെ ജോസഫ് കത്ത് അയച്ചത്.എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം.പാർലമെൻററി പാർട്ടി യോഗം വിളിക്കാൻ ജോസ് കെ മാണിക്കാണ് അധികാരമെന്ന് എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജ് വ്യക്തമാക്കുന്നു. കോടതി വിധി വരാനിരിക്കെ യോഗം നടത്തരുതെന്നാണ് ജോസ് വിഭാഗത്തിൻറെ നിലപാട്. ഇതിനിടെ നിയമസഭയിൽ തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ കോട്ടയത്ത് നടത്താനിരുന്ന യോഗം നവംബർ രണ്ടിലേക്ക് യോഗം മാറ്റി വച്ചതായി പി.ജെ ജോസഫ് അറിയിച്ചു.പാലാ സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടതോടെ സഭയിൽ പി ജെ ജോസഫ് പക്ഷത്തിനാണ് മേൽക്കൈ.ഈ അവസരം മുതലെടുത്ത് ദുർബലരായ ജോസ് വിഭാഗത്തെകൊണ്ട് തന്റെ നേതൃത്വം അംഗീകരിപ്പിക്കാനാണ് ജോസഫിന്റെ നീക്കം.സമ്മേളനം ആരംഭിക്കുമ്പോൾ സഭയ്ക്കുള്ളിലും കേരള കോൺഗ്രസ് രണ്ട് തട്ടിലാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

Conclusion:ഇ റ്റി വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.