ETV Bharat / state

നേതാക്കളുമായി ആലോചിച്ച് സ്ഥാനാര്‍ഥിയെ തീരുമാനിക്കും: കെഎം മാണി

പാര്‍ട്ടി ചെയര്‍മാൻ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമെന്ന് പി.ജെ.ജോസഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടായേക്കും.

author img

By

Published : Mar 10, 2019, 11:58 PM IST

കേരള കോൺഗ്രസ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചെയര്‍മാൻ തീരുമാനിക്കും

കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകുമെന്ന് പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് കെഎം മാണി. കോട്ടയത്ത് സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്റ്റിയറിങ് കമ്മറ്റി പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിയിരുന്നു.

ഏറെ നാളുകൾക്ക് ശേഷമാണ് കേരള കോൺഗ്രസ് പാർട്ടി യോഗം ചേരുന്നത്. ഉച്ചയോടെ പാലായിൽ കെഎം മാണിയുടെ വസതിയിൽ പാർലമെന്‍ററി പാർട്ടി യോഗം ചേർന്നു. തുടർന്നായിരുന്നു കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി. സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം തന്നെയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. പിജെ ജോസഫും സീറ്റിനായി ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം പാർട്ടി ചെയർമാന് വിട്ടത്.

പാർട്ടിയുടെ കീഴ്ഘടകങ്ങൾ മുതൽ ഉള്ള നേതാക്കളുമായി ചർച്ച നടത്തി വിജയസാധ്യതയുള്ള ആളെ സ്ഥാനാർഥിയാക്കണമെന്നാണ് സ്റ്റിയറിങ് കമ്മറ്റിയുടെ തീരുമാനം. നിലവിൽ എംഎൽഎ ആയിട്ടുള്ളവരെ സ്ഥാനാർഥികളായി കൊണ്ടുവരണമോ എന്ന കാര്യത്തിലും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് സൂചന. പിജെ ജോസഫിന്‍റെ ആവശ്യത്തിന് പ്രതിരോധം സൃഷ്ടിക്കാനുള്ള മാണി വിഭാഗത്തിന്‍റെ നീക്കമായും ഇതിനെ കാണാം. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച പിജെ ജോസഫ് സ്ഥാനാർഥിയെ പാർട്ടി ചെയർമാൻ തന്നെ തീരുമാനിക്കുമെന്ന് പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

Intro:കേരള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പാർട്ടി ചെയർമാന് വിട്ട് സ്റ്റിയറിങ് കമ്മിറ്റി. പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെഎം മാണി പറഞ്ഞു. കോട്ടയത്ത് സ്റ്റേറ്റ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Body:ഏറെനാളുകൾക്ക് ശേഷമാണ് കേരള കോൺഗ്രസ് പാർട്ടി യോഗം ചേരുന്നത്. ഉച്ചയോടെ പാലായിൽ കെഎം മാണിയുടെ വസതിയിൽ പാർലമെൻററി പാർട്ടി യോഗം ചേർന്നു. തുടർന്നായിരുന്നു കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി. സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം തന്നെയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. പിജെ ജോസഫും സീറ്റിനായി ആവശ്യമുന്നയിച്ച് സാഹചര്യത്തിൽ തീരുമാനം പാർട്ടി ചെയർമാൻ വിട്ടു.

byt (കെഎംമാണി)

നേതാക്കളുമായി ആലോചിച്ച് ശേഷമാവും കെഎംമാണി തീരുമാനമെടുക്കുക. പാർട്ടിയുടെ കീഴ്ഘടകങ്ങൾ മുതൽ ഉള്ള നേതാക്കളുമായി ചർച്ച നടത്തി വിജയസാധ്യതയുള്ള നാളെ സ്ഥാനാർഥിയാക്കണമെന്നാണ് സ്റ്റീയറിംഗ് കമ്മിറ്റിയുടെ തീരുമാനം. നിലവിൽ എംഎൽഎമാർ ആയിട്ടുള്ളവരെ സ്ഥാനാർത്ഥികളായി കൊണ്ടുവരണമോ എന്ന കാര്യത്തിലും യോഗത്തിൽ ചർച്ച നടന്നു എന്നാണ് സൂചന. പിജെ ജോസഫിൻെറ ആവശ്യത്തിന് പ്രതിരോധം സൃഷ്ടിക്കാനുള്ള മാണി വിഭാഗത്തിന് നീക്കമായും ഇതിനെ കാണാം. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച പിജെ ജോസഫ്, സ്ഥാനാർഥിയെ പാർട്ടി ചെയർമാൻ തന്നെ തീരുമാനിക്കും എന്ന് പറയുന്നു.

byt (പിജെ ജോസഫ്)

രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

Conclusion:subin thomas etv ടിവി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.