കേരളാ കോൺഗ്രസ് (എം) പാർട്ടി ചെയർമാനും പാലാക്കാരുടെ പ്രിയപ്പെട്ടവനുമായ കെ.എം മാണിയെന്ന പ്രവർത്തകരുടെ മാണി സാറിന്റെ വിയോഗത്തിൽ ദുഃഖാർദ്രമായി പാലാ നഗരവും കരിങ്ങോഴക്കൽ വീടും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ.എം മാണിയുടെ വിയോഗം അറിഞ്ഞ് പാർട്ടി പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധി ആളുക്കൾ ആണ് പാലായിയിലെ കരിങ്ങോഴക്കൽ വീട്ടിലേക്ക് എത്തിയത്. നീണ്ട 30 വർഷത്തിലധികമായി കെ.എം മാണിയുടെ കാര്യസ്ഥനായിരുന്ന തങ്കച്ചന്റെ നിറകണ്ണുകളെയാണ് മാണിസാറിന്റെ വിയോഗത്തിൽ കരിങ്ങോഴക്കൽ വീട് ആദ്യം കണ്ടത്. തുടർന്ന് പ്രവർത്തകരും നാട്ടുകാരുമടക്കമുള്ളവരുടെ പ്രവാഹമായിരുന്നു. കേരള രാഷ്ട്രിയത്തിലെ അധികായനായ മാണി സാറിന്‍റെ വിയോഗം അദ്ദേഹത്തിന്‍റെ പാർട്ടി പ്രവർത്തകർക്ക് ഉൾകൊള്ളാനായിട്ടില്ല. മാണിയുടെ മരണവിവരം അറിഞ്ഞ് തങ്ങളുടെ പ്രചരണം പാതിവഴിയിൽ അവസാനിപ്പിച്ച് കോട്ടയത്തെ എൽ.ഡി എഫ് - എൻ ഡി എ സ്ഥാനാർത്ഥികളായ വി.എൻ വാസവസ്നും പി.സി തോമസും പാലയിലെ മാണിയുടെ വീട്ടിൽ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി.
ദുഃഖാർദ്രമായി പാല നഗരവും കരിങ്ങോഴക്കൽ വീടും - വി.എൻ വാസവൻ
മാണിയുടെ വിയോഗത്തോടെ നാഥനില്ലാത്ത കളരി പോലെയായി പാല നഗരം. പതിനയിര കണക്കിനാളുകളാണ് കരിങ്ങോഴക്കല്‍ വീടിലേക്ക് ഒഴുകിയെത്തുന്നത്