കോട്ടയം: കവർച്ച, നരഹത്യാശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ (Anti-Social Activities) പ്രതിയായ വാലടിത്തറ വീട്ടിൽ ജിത്തു പ്രസാദ് എന്നയാളെ കാപ്പ ചുമത്തി (KAAPA) നാടുകടത്തി. ജില്ലാ പൊലീസ് മേധാവിയുടെ (District Police Chief) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ജിത്തു പ്രസാദിനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തിയത്.
also read: UAPA: പന്തീരങ്കാവ് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ന്യായവിരോധമായി സംഘം ചേർന്ന് ദേഹോപദ്രവമേൽപ്പിക്കുക, അതിക്രമിച്ചുകയറി വസ്തുവകകൾ നശിപ്പിക്കുക, കവർച്ച, നരഹത്യാശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാള്‍ക്കെതിരെ കേസുണ്ട്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.