ETV Bharat / state

സർക്കാർ നടത്തുന്ന പ്രവർത്തനങ്ങള്‍ നിയമവിരുദ്ധം : കെ സുരേന്ദ്രന്‍ - k surendran

പിസി ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു.

കോട്ടയം  കോട്ടയം ജില്ലാ വാര്‍ത്തകള്‍  കെ. സുരേന്ദ്രന്‍  ബിജെപി വിജയയാത്ര  കിഫ്‌ബിക്കെതിരെ കേസ്  bjp  k surendran against state government  k surendran  k surendran latest news
കിഫ്‌ബിക്കെതിരെയുള്ള കേസ് തെളിയിക്കുന്നത് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധം; കെ സുരേന്ദ്രന്‍
author img

By

Published : Mar 3, 2021, 12:41 PM IST

Updated : Mar 3, 2021, 2:37 PM IST

കോട്ടയം: സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെല്ലാം നിയമവിരുദ്ധമാണ് .അതാണ് കിഫ്‌ബിക്ക് എതിരെയുള്ള കേസ് തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയയാത്രയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെമ നിയമങ്ങളുടെ ലംഘനം ആണ് ഉണ്ടാകുന്നത് . ഇക്കാര്യത്തിൽ പിണറായി വിജയനും തോമസ് ഐസക്കും ജനങ്ങളോട് മറുപടി പറയണമെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധന ഇടപാടിലും വലിയ അഴിമതി നടന്നു. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നാണ് സർക്കാർ വാദം. എല്ലാ വകുപ്പിലും തട്ടിപ്പ് സംഘം ആണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

സർക്കാർ നടത്തുന്ന പ്രവർത്തനങ്ങള്‍ നിയമവിരുദ്ധം : കെ സുരേന്ദ്രന്‍

തട്ടിപ്പ് സംഘത്തെ മറയാക്കിയാണ് സർക്കാർ 5 വർഷം ഭരിച്ചത്. സംവരണ വിഷയത്തിൽ ലീഗ് നടത്തിയ സമരത്തെക്കുറിച്ച് ഉമ്മൻ ചാണ്ടിക്ക് എന്താണ് പറയാനുള്ളതെന്നും അത് യുഡിഎഫിന്‍റെ അനുമതിയോടെയായിരുന്നോ എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി മൗനം പാലിച്ചുവെന്നും എന്നാല്‍ ഇപ്പോൾ വിശ്വാസികളുടെ പക്ഷം ചേർന്നിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പിസി ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും പെട്രോൾ വിലവർധനവ് സംസ്ഥാന സർക്കാരിന് തിരിച്ചടിയാകുമെന്നും സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.

Last Updated : Mar 3, 2021, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.