കോട്ടയം: കെ റെയില്‍ പദ്ധതിയില്‍ കല്ലിടലിലും അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. പ്രതിഷേധക്കാര്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിയുന്നത് സര്‍ക്കാരിന് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ നയിക്കുന്ന കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
കെ റെയില്‍ രാഷ്‌ട്രീയ പ്രശ്‌നമല്ല. എല്ലാ പാര്‍ട്ടികളും കെ റെയിലിനെതിരെ സമരത്തിനുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതി ഇവിടെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കെ റെയിൽ സമരത്തിൽ പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച റോസ്‌ലിന്‍ ഫിലിപ്പിനും മകള്‍ സോണിയയ്‌ക്കും പതാക കൈമാറിയാണ് ലിജിന്‍ ലാല്‍ പദയാത്ര ആരംഭിച്ചത്. ബിജെപി മാടപ്പള്ളി മണ്ഡലം പ്രസിഡന്‍റ് വി വിനയകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ജി രാമൻനായർ, ബി ഗോപാലകൃഷ്‌ണന്‍, ജോർജ് കുര്യൻ, എൻ ഹരി, നോബിൾ മാത്യു, എം കെ നാരായണൻ നമ്പൂതിരി, ബി രാധാക്യഷ്‌ണമേനോൻ, എം ബി രാജഗോപാൽ, കെ ജി രാജ്‌മോഹൻ എന്നിവരും സംസാരിച്ചു. കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി ജില്ല ചെയർമാൻ ബാബു കുട്ടൻചിറയും പരിപാടിയില്‍ പങ്കെടുത്തു.
Also read: മൂന്നാറിൽ പണിമുടക്കിനിടെ സംഘര്‍ഷം ; എം.എല്‍.എ എ രാജയ്ക്ക് പൊലീസ് മര്‍ദനം