കോട്ടയം: സെമി കേഡർ പാർട്ടിയെന്തെന്ന് അറിയാത്തവരെ പഠിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സുധാകരൻ. കോൺഗ്രസ് വിട്ട് എ.കെ.ജി സെന്‍ററിലേക്ക് പോയവരുടെ കൂടെ ഒറ്റ പ്രവര്‍ത്തകനുമുണ്ടായിരുന്നില്ല. അവരെ നേതാക്കൻമാരെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുധാകരൻ ചോദിച്ചു.
പാർട്ടി നവീകരണത്തിലേക്ക് പോകുമ്പോൾ തള്ളുന്ന മാലിന്യങ്ങളാണ് പുറത്തുപോയവർ. കോൺഗ്രസ് പുറംതള്ളുന്ന മാലിന്യങ്ങളെ സ്വീകരിക്കുന്നത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്വമാണ്. കോൺഗ്രസ് മാറ്റത്തിലേക്കാണ് പോകുന്നത്. പലതും ത്യജിക്കേണ്ടി വരുമെന്നും കെ സുധാകരന്‍ പറഞ്ഞു.
കോട്ടയം കോൺഗ്രസ് കമ്മിറ്റി ഓഫിസില്‍ നേതൃയോഗത്തിൽ പങ്കെടുക്കാൻ വന്ന സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ കണ്ടിരുന്നു.
പാലാ ബിഷപ്പിനെ നേരില്‍ കണ്ട് സംസാരിക്കുമെന്ന് സുധാകരൻ പറഞ്ഞു. വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്‍റിനാണ്. എന്നാൽ സര്‍ക്കാര്‍ ഒന്നും കേൾക്കാത്തതുപോലെ നടിക്കുകയാണ്. മതസൗഹാർദം നിലനിർത്താൻ സമവായത്തിന് മുൻകൈയെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ അത്തരം നടപടികള്‍ ഉണ്ടാകുന്നില്ല. മതേതരത്വം നിലനിർത്തേണ്ട ബാധ്യത കോൺഗ്രസ് നിറവേറ്റുമെന്നും സുധാകരന്‍ പറഞ്ഞു.
രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ നിൽക്കുകയാണ് സര്‍ക്കാരെന്ന് കെ സുരേന്ദ്രന്‍
രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ നിൽക്കുകയാണ് സര്‍ക്കാര്‍. മത സൗഹാർദം നിലനിർത്താനുള്ള എല്ലാ ശ്രമത്തിലും ഒപ്പം നിൽക്കുമെന്ന് സഭാ നേതാക്കൻമാർ അറിയിച്ചിട്ടുണ്ട്. അതിനൊത്ത നിലപാടിൽ കോൺഗ്രസ് നിൽക്കും. വർഗീയ പ്രശ്നത്തിലേക്ക് കാര്യങ്ങൾ പോകാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: ക്വാറന്‍റൈന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴ് ദിവസമാക്കി സര്‍ക്കാര്‍