കോട്ടയം: പാറമ്പുഴ കുഴിയാലിപ്പടിയിൽ കെ.റെയിൽ വിരുദ്ധ സമരക്കാരെ നേരിടാൻ പൊലീസ് എത്തിയത് വൻ സന്നാഹങ്ങളുമായി. പൊലീസിന്‍റെ ഗ്രനേഡ് പ്രയോഗിക്കുന്ന വാഹനമായ വജ്രായുമായാണ് സംഘം കുഴിയാലിപ്പടിയിൽ എത്തിയത്. പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
കെ റെയിലിന് സർവേ നടത്താൻ വ്യാഴാഴ്‌ച രാവിലെ ഉദ്യോഗസ്ഥ സംഘം പാറമ്പുഴ കുഴിയാലിപ്പടിയിൽ എത്തിയിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തിയതോടെ സംഘം പിൻവാങ്ങി. തുടർന്നാണ് പൊലീസ് സംഘത്തൊടൊപ്പം ഉദ്യോഗസ്ഥർ തിരിച്ചെത്തിയത്.
ALSO READ നട്ടാശേരിയില്‍ മൂന്നാം ദിവസവും പ്രതിഷേധം: സമരത്തിൽ പങ്കെടുത്ത 175 പേർക്കെതിരെ കേസ്
എന്നാൽ കല്ലുകളുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയാണ് ആളുകൾ ഇവിടേക്ക് എത്തിയത്. കല്ലിടൽ തടയുന്നതിന് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സ്ഥലത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ ചേർന്ന് തടഞ്ഞിരുന്നു.