ETV Bharat / state

K Rail Protest Banana Harvest And Auction : പ്രതിഷേധ സൂചകമായി നട്ട സമരവാഴ വിളവെടുത്തു; കുല വിറ്റുപോയത് പൊന്നും വിലയ്‌ക്ക്

author img

By ETV Bharat Kerala Team

Published : Oct 22, 2023, 8:36 AM IST

Banana Sold at Public Auction for a Huge Price: പൊതുലേലത്തിൽ കുല വിറ്റുപോയത് 49,100 രൂപയ്‌ക്ക്.

പ്രതിഷേധസൂചകമായി നട്ട സമരവാഴയിൽ നിന്ന് വിളവെടുത്ത കുല പൊതുലേലത്തിൽ വിറ്റുപോയത് പൊന്നും വിലയ്ക്ക്  Banana Sold at Public Auction for a Huge Price  K Rail Protest Banana Harvest And Auction  K Rail Protest  പ്രതിഷേധ സൂചകമായി നട്ട സമരവാഴ വിളവെടുത്തു  കെ റെയിൽ വിരുദ്ധ സമരസമിതി സമരവാഴ  കെ റെയിൽ വിരുദ്ധ സമരസമിതി  കെ റെയിൽ  K Rail Protest Banana Harvest
K Rail Protest Banana Harvest And Auction

ഓൺലൈനായും ലേലത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിരുന്നു.

കോട്ടയം: കെ റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധ സൂചകമായി നട്ട സമര വാഴയിൽ നിന്ന് വിളവെടുത്ത കുല പൊതുലേലത്തിൽ വിറ്റുപോയത് പൊന്നും വിലയ്ക്ക് (K Rail Protest Banana Harvest And Auction). കെ റെയിൽ കടന്നുപോകുന്ന ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സമരസമിതി നട്ട സമര വാഴയിൽ നിന്നും വിളവെടുത്ത കുലയാണ് ലേലത്തിൽ ഞെട്ടിക്കുന്ന വില സ്വന്തമാക്കിയത്. ഒന്നര മണിക്കൂർ നീണ്ട പൊതുലേലത്തിൽ 49,100 രൂപയ്‌ക്കാണ് കുല വിറ്റുപോയത്.

കെ റെയിലിനായി മഞ്ഞക്കുറ്റി സ്ഥാപിച്ചതോടെ കിടപ്പാടം നഷ്‌ടപ്പെട്ട ചെങ്ങന്നൂർ കൊഴുവന്നൂർ സ്വദേശിനി തങ്കമ്മയുടെ വീട് നിർമാണത്തിനായി ഈ തുകയുടെ ഒരു ഭാഗം സമരസമിതി കൈമാറി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 2022 ലെ പരിസ്ഥിതി ദിനത്തിൽ മാടപ്പള്ളി സിൽവർ ലൈൻ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിന് സമീപം നട്ട വാഴയാണ്‌ കുലച്ച് കഴിഞ്ഞ ദിവസം വിളവെടുക്കാൻ പാകമായത്.

കുല വെട്ടിയപ്പോൾ ഇത് ലേലത്തിൽ വിൽക്കാൻ സമരസമിതി തീരുമാനിക്കുകയായിരുന്നു. ചെങ്ങന്നൂരിലെ കൊഴുവന്നൂരിൽ തങ്കമ്മയുടെ അടുപ്പുകല്ലിൽ സിൽവർ ലൈൻ പദ്ധതിയുടെ മഞ്ഞക്കുറ്റി ഇട്ടുകൊണ്ട് മന്ത്രി സജി ചെറിയാൻ തങ്കമ്മയ്‌ക്ക് പുതിയ വീട് വച്ചു നൽകുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും നടപ്പാക്കിയില്ല. ഇതിൽ പ്രതിഷേധിച്ചും സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയംഗമായ തങ്കമ്മയ്‌ക്ക് വീട് നിർമിക്കുന്നതിനും വേണ്ടിയാണ് വാഴക്കുല ലേലം നടത്തിയത് (Banana Sold at Public Auction for a Huge Price).

ഓൺലൈനായും ലേലത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിരുന്നു. ഒന്നര മണിക്കൂർ നീണ്ട പൊതുലേലത്തിൽ 49,100 രൂപയ്‌ക്ക് കുല വിറ്റുപോയി. ലേലത്തിൽ ലഭിച്ച തുകയുടെ പകുതിയാണ്‌ തങ്കമ്മയുടെ ഭവന നിർമാണത്തിന് നൽകിയത്. ബാക്കി തുക കോട്ടയം ജില്ലയിലെ സിൽവർ ലൈൻ സമരക്കാരുടെ കേസിന്‍റെ ആവശ്യത്തിനും ചെലവഴിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ മാസം 27 ന് തങ്കമ്മയുടെ വീടിന് തറക്കല്ലിടും.

സമര വാഴയുടെ വിളവെടുപ്പും പരസ്യ ലേലവും ആന്‍റോ ആന്‍റണി എം പി ഉദ്ഘാടനം ചെയ്‌തു. സമര സമിതി ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷനായിരുന്നു. മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി, രക്ഷാധികാരി എസ് രാജീവൻ, സലീം പി മാത്യു, വി ജെ ലാലി, മിനി ഫിലിപ്പ്, കെ ശൈവ പ്രസാദ് സുരേഷ് പാലാഴി, എബി മേക്കരിങ്ങാട്ട്, ആന്‍റണി കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.

സിൽവർ ലൈൻ സംബന്ധിച്ച് സമരസമിതി നടത്തിയ പഠന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ ആന്‍റോ ആന്‍റണി എം പിക്ക് കൈമാറി. അതേസമയം കെ റെയില്‍ - സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളിയില്‍ നടത്തിവരുന്ന സമരം 550 ദിവസം പിന്നിട്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.