ETV Bharat / state

ക്രിസ്തുമസ് കാലത്തെ കൗതുക കാഴ്‌ചയായി 40 അടി പൊക്കമുള്ള ചണ നക്ഷത്രം

ജിഐ പൈപ്പുകൾ കൊണ്ട് വെൽഡ് ചെയ്ത ചട്ടക്കൂട്ടിന് മുകളിൽ ചണചാക്ക് പൊതിഞ്ഞാണ് നക്ഷത്രം ഉണ്ടാക്കിയത്.

jute Christmas star installed at kottayam Church  jute Christmas star installed  കോട്ടയത്ത് ചണ നക്ഷത്രം സ്ഥാപിച്ചു
ക്രിസ്തുമസ് കാലത്തെ കൗതുക കാഴ്ചയായി 40 അടി പൊക്കമുള്ള ചണ നക്ഷത്രം
author img

By

Published : Dec 12, 2021, 10:55 AM IST

കോട്ടയം: കടുത്തുരുത്തി സെന്‍റ് മേരീസ് ഫെറോനാ പള്ളിയിലെ (വലിയ പള്ളി) കൂറ്റൻ നക്ഷത്രം ക്രിസ്തുമസ് കാലത്തെ കൗതുക കാഴ്ചയാകുന്നു. 40 അടി പൊക്കമുള്ള നക്ഷത്രമാണ്
ഇക്കുറി ക്രിസ്തുമസിന് പള്ളിയുടെ യുവജന വിഭാഗം നിർമ്മിച്ചത്.

ക്രിസ്തുമസ് കാലത്തെ കൗതുക കാഴ്ചയായി 40 അടി പൊക്കമുള്ള ചണ നക്ഷത്രം

ജിഐ പൈപ്പുകൾ കൊണ്ട് വെൽഡ് ചെയ്ത ചട്ടക്കൂട്ടിന് മുകളിൽ ചണചാക്ക് പൊതിഞ്ഞാണ് നക്ഷത്രം ഉണ്ടാക്കിയത്. പതിനാറോളം ട്യൂബ് ലൈറ്റുകളാണ് നക്ഷത്രത്തിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്നത്.

also read: മരമുത്തശ്ശിയുടെ ആയുസ് നീട്ടികിട്ടി, നന്ദി അറിയിച്ച് നാട്ടുകാർ

30 അംഗങ്ങള്‍ മൂന്ന് ദിവസമെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് പള്ളി വികാരി ഫാ എബ്രഹാം പറമ്പേട്ട് പറഞ്ഞു. കൊവിഡ് കാലത്ത് മൊബൈൽ ഫോണുമായി വീടുകളിൽ കഴിഞ്ഞിരുന്ന യുവജനങ്ങളുടെ സര്‍ഗാത്മകത വളര്‍ത്താന്‍ കൂടിയാണ് ഇക്കാര്യങ്ങൾ ചെയ്തത്. കൂറ്റൻ നക്ഷത്രം കാണാന്‍ നിരവധിയായ ആളുകളും എത്തുന്നുണ്ടെന്നും എബ്രഹാം പറമ്പേട്ട് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.