ETV Bharat / state

'പ്രതിച്ഛായ'യെ തള്ളി ജോസ്‌ കെ. മാണി, ജോസ് കെ. മാണിയുടെ അറിവോടെയെന്ന് പി.ജെ.ജോസഫ് - jose k mani's response on prathichhaya newspaper report against pj joseph

പി.ജെ.ജോസഫിനെതിരെ പ്രതിച്ഛായ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി ജോസ്‌ കെ. മാണി. ലേഖനം ജോസ് കെ. മാണിയുടെ അറിവോടെയാണെന്ന് പി.ജെ. ജോസഫ്.

'പ്രതിച്ഛായ'യെ തള്ളി ജോസ്‌ കെ. മാണി, ജോസ് കെ. മാണിയുടെ അറിവോടെയെന്ന് പി.ജെ.ജോസഫ്
author img

By

Published : Sep 6, 2019, 5:50 PM IST

കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ. മാണി പക്ഷം മുഖപത്രമായ 'പ്രതിച്ഛായ'യിൽ പ്രസിദ്ധീകരിച്ച ലേഖനം പാര്‍ട്ടി നിലപാടല്ലെന്നും ലേഖകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ. മാണി. ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് തീരുമാനം. വിവാദങ്ങൾക്ക് താല്‌പര്യമില്ലെന്നും ജോസ് കെ. മാണി കോട്ടയത്ത്‌ പ്രതികരിച്ചു.
ലേഖനത്തെ രൂക്ഷമായി വിമർശിച്ചാണ് പി.ജെ. ജോസഫ് രംഗത്ത് വന്നത്. കെ.എം മാണിയുടെ പക്വത ജോസ് കെ. മാണിക്കില്ല. ജോസ് കെ. മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നതെന്നും ഇതുകൊണ്ടൊന്നും താൻ പ്രകോപിതനാകില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമായെന്ന യു.ഡി.എഫ് നേതാക്കളുടെ പ്രസ്‌താവനകൾ തുടരെ ഉണ്ടാകുമ്പോഴും നേതാക്കളുടെ പരസ്യ ആരോപണ- പ്രത്യാരോപണങ്ങൾ പാലായിലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്.

Intro:പ്രതിച്ഛായ തള്ളി ജോസ് കെ മാണി, പ്രതികരിച്ച് പി.ജെ ജോസഫ് ബൈറ്റ്Body:പി.ജെ ജോസഫിന്റെ പേര് പരാമർശിക്കാതെയായിരുന്നു കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം മുഖപത്രം പ്രതിച്ഛായയിൽ ലേഖനം പ്രസിദ്ധികരിച്ചത്. ജോസ് കെ മാണിയെയും യുഡിഎഫ് നെയും പ്രശംസിച്ച് ആരംഭിച്ച ലേഖനം അവസാനപ്പിക്കുന്നത് വിമർശനത്തിൽ.സ്ഥാനാർഥി നിർണ്ണയത്തിൽ പോലും ചില നേതാക്കൾ അപസ്വരമുയർത്തുന്നു. ശകുനം മുടക്കാൻ നോക്കുകുത്തിയെ പ്പോലെ വഴിവിലങ്ങി നിന്ന് വിഢികളാവാനാണ് അത്തരക്കാരുടെ നിയോഗമെന്നുമായിരുന്നു. പി.ജെ ജോസഫിനെതിരായാ പരാമർശം.ലേഖനത്തെ രൂക്ഷമായ് വിമർശിച്ചാണ് .പി ജെ ജോസഫ് രംഗത്ത് വന്നത്.കെ.എം മാണിയുടെ പക്വത ജോസ് കെ മാണിക്കില്ല.ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നതെന്നും ഇത് കൊണ്ട് ഒന്നും താൻ പ്രകോപിതനാകില്ലന്നും പി.ജെ ജോസഫ് പ്രതികരിച്ചു.

ബൈറ്റ്

ലേഖനം പാർട്ടി നിലപാടല്ല. ലേഖനം എഴുതിയആളോട് വിശദീകരണം ചോദിച്ചു. ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് തീരുമാനം വിവാദങ്ങൾക്കു താല്പര്യമില്ലന്നും ജോസ് കെ മാണി കോട്ടയത്ത്‌ പ്രതികരിച്ചു. 

ബൈറ്റ്

കേരളാ കോൺഗ്രസിലെ തർക്കങ്ങൾക്ക് പരിഹാരമായി എന്ന യു.ഡി.എഫ് നേതാക്കളുടെ പ്രസ്ഥാവനങ്ങൾ തുടരെ ഉണ്ടാകുമ്പോൾ ആണ്.ഇത്തരത്തിലെ പരസ്യ ആരോപണ പ്രത്യാരോപണങ്ങൾ.നേതാക്കളുടെ പോർവിളി പാലായിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ്

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.