ETV Bharat / state

കെ.എം മാണിയെ വ്യക്‌തിഹത്യ ചെയ്യാൻ ശ്രമം നടന്നുവെന്ന് ജോസ് കെ.മാണി - കെ.എം മാണിയെ വ്യക്തിഹത്യ ചെയ്യാൻ രാഷ്‌ട്രീയക്കാർ ശ്രമിച്ചിരുന്നുവെന്ന് ജോസ് കെ.മാണി

രാഷ്‌ട്രീയക്കാരിൽ ചിലർ നടത്തിയ കൊടുംചതിയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് ജോസ് കെ.മാണിയുടെ ആരോപണം.

Jose K Mani says politicians tried to cheat KM Mani  KM Mani  Jose K Mani  കെ.എം മാണി  കെ.എം മാണിയെ വ്യക്തിഹത്യ ചെയ്യാൻ രാഷ്‌ട്രീയക്കാർ ശ്രമിച്ചിരുന്നുവെന്ന് ജോസ് കെ.മാണി  ജോസ് കെ.മാണി.
കെ.എം മാണിയെ വ്യക്തിഹത്യ ചെയ്യാൻ രാഷ്‌ട്രീയക്കാർ ശ്രമിച്ചിരുന്നുവെന്ന് ജോസ് കെ.മാണി
author img

By

Published : Feb 14, 2020, 5:52 PM IST

കോട്ടയം: കെ.എം മാണിയെ വ്യക്‌തിഹത്യ ചെയ്‌ത് പാര്‍ട്ടി പിടിച്ചെടുക്കാന്‍ രാഷ്‌ട്രീയക്കാരിൽ ചില ഭാഗ്യാന്വേഷികൾ നിരന്തരം ശ്രമിച്ചിരുന്നുവെന്ന് ജോസ് കെ.മാണി. ഇവര്‍ കെ.എം മാണിയൊട് കാട്ടിയത് കൊടുംവഞ്ചനയാണെന്നും പാലാ ഉപതെരഞ്ഞെടുപ്പില്‍ അത്തരക്കാര്‍ നടത്തിയ കൊടുംചതിയാണ് യു.ഡി.എഫിനെ പരാജയപ്പെടുത്തിയതെന്നും ജോസ് കെ.മാണി എം.പി ആരോപിച്ചു. പിളര്‍ന്നിട്ട് തിരിച്ച് വന്നവരെപ്പോലും കെ.എം മാണി കൈനീട്ടി സ്വീകരിച്ചത് കര്‍ഷക രാഷ്‌ട്രീയത്തിനായി നടത്തിയ പോരാട്ടങ്ങള്‍ വിഭജിക്കപ്പെടാതിരിക്കാനാണ്.

കര്‍ഷകര്‍ക്കായി പാര്‍ട്ടി നടത്തിയ എല്ലാ സമരങ്ങളെയും, വിവാദങ്ങളും വിഭാഗീയതയും സൃഷ്‌ടിച്ച് ദുര്‍ബലപ്പെടുത്താനാണ് ജോസഫ് വിഭാഗം ശ്രമിച്ചതെന്ന് ജോസ് കെ.മാണി കുറ്റപ്പെടുത്തി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് 2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന്‍റെ വോട്ടര്‍പട്ടിക തന്നെ ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കി തെരഞ്ഞെടുപ്പ് നീട്ടരുത്. ഒക്‌ടോബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് അകാരണമായി നീണ്ടുപോകാന്‍ ഇത് ഇടയാക്കും.

ഹൈക്കോടതി വിധി ജനാധിപത്യ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. എല്ലാ പൗരന്മാരുടേയും വോട്ട് ചെയ്യാനുള്ള ഭരണഘചനാപരമായ അവകാശം ഉറപ്പുവരുത്തോമ്പോഴാണ് ജനാധിപത്യം സമ്പന്നമാകുന്നത്. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കള്ളക്കളി അവസാനിപ്പിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.