ETV Bharat / state

പൊതു വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയത് 3,000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം : മന്ത്രി വി ശിവന്‍കുട്ടി

author img

By

Published : Nov 27, 2022, 6:28 PM IST

കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, അതിന്‍റെ തുടർച്ചയായി ആരംഭിച്ച വിദ്യാകിരണം പദ്ധതി തുടങ്ങിയവയിലൂടെ 3,000 ത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty  infrastructure development in education sector  education sector  education sector Kerala  പൊതു വിദ്യാഭ്യാസ മേഖല  അടിസ്ഥാന സൗകര്യവികസനം  വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനം  മന്ത്രി വി ശിവന്‍കുട്ടി  വിദ്യാഭ്യാസ സംരക്ഷണ യജ്ഞം  വിദ്യാകിരണം പദ്ധതി  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി  മാണി സി കാപ്പൻ എംഎൽഎ  ജോസ് കെ മാണി എംപി
'പൊതു വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയത് 3,000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം': മന്ത്രി വി ശിവന്‍കുട്ടി

കോട്ടയം : കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും അതിന്‍റെ തുടർച്ചയായി ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലൂടെയും മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളാണ് നടത്തിയതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇടനാട് സർക്കാർ എൽ പി സ്‌കൂളിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി വഴി 2500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും പ്ലാൻ ഫണ്ട് വഴി 600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും നടപ്പാക്കി.

ഇത്തരം വികസന പ്രവർത്തനങ്ങളുടെയും മഹാമാരിക്കാലത്ത് വിദ്യാഭ്യാസ വകുപ്പും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ച് പ്രവർത്തിച്ചതിന്‍റെയും അംഗീകാരമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ദേശീയ മികവ് സൂചികയിൽ കേരളം ഒന്നാമതെത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപൂർണമായ ഭാവിക്കുമാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ഇതിനായി അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വി ശിവന്‍കുട്ടി സംസാരിക്കുന്നു

സർക്കാരിന്‍റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 1.14 കോടി രൂപ ഉപയോഗിച്ചാണ് ഇടനാട് എൽ പി സ്‌കൂളിന്‍റെ 5468 ചതുരശ്ര അടി വിസ്‌തീർണമുള്ള ഇരു നില കെട്ടിടം പണിതത്. ആറ് ക്ലാസ് മുറികൾ, ഒരു ഓഫിസ് മുറി സ്റ്റാഫ് റൂം എന്നിങ്ങനെ എട്ട് മുറികളാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്.

കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌കാര ജേതാവും സ്‌കൂളിലെ പൂർവ വിദ്യാർഥിയുമായ അനഘ ജെ കോലത്തിനെ ചടങ്ങിൽ ആദരിച്ചു. മാണി സി കാപ്പൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജോസ് കെ മാണി എംപി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റാണി ജോസ്, കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജു ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.