കോട്ടയം : മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 37ാം രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെയും മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഇന്ദിരാജ്യോതി പ്രയാണം സംഘടിപ്പിച്ചു.
ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.രാജീവ് ക്യാപ്റ്റനായുള്ള ജാഥ മണിപ്പുഴയില്‍ നിന്നും ആരംഭിച്ചു. വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാഗമ്പടത്ത് നിന്നും ആരംഭിച്ച ദീപശിഖ പ്രയാണത്തിന്‍റെ ക്യാപ്റ്റന്‍ ടി.സി റോയിയായിരുന്നു.
Also Read: പട്ടേലിന്‍റെ 146-ാം ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് കോൺഗ്രസ്, ബിജെപി നേതാക്കൾ
രണ്ട് ജാഥകളും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്‌ടറേറ്റിന് സമീപത്തുനിന്ന് ആരംഭിച്ച ജാഥ മുന്‍മന്ത്രി കെ.സി ജോസഫ് ഉദ്ഘാനം ചെയ്‌തു.
മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ഡോ.ശോഭ സലിമോനായിരുന്നു ക്യാപ്റ്റന്‍. ജാഥകള്‍ തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചശേഷം നടന്ന ഇന്ദിരാജ്യോതി പ്രയാണ സംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്‌തു.