ETV Bharat / state

കാലത്തിന്‍റെ കാവ്യനീതി, അന്ന് ഗാന്ധിജിയെ അപമാനിച്ച നമ്പൂതിരി മന ഇന്ന് ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് - GANDHIJI KERALA VISIT

വൈക്കം സത്യഗ്രഹത്തിന്‍റെ ഭാഗമായി അവര്‍ണരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സന്ധി സംഭാഷണത്തിനായണ് ഗാന്ധിജി കോട്ടയത്തെ ഇണ്ടംതുരുത്തി മനയിലെത്തിയത്. ഗാന്ധിജി താഴ്ന്ന ജാതിയില്‍ പെട്ടയാള്‍ ആയതുക്കൊണ്ട് ഗാന്ധിജിക്ക് മനയില്‍ പ്രവേശനമുണ്ടായില്ല. ആ മനയുടെ ഇന്നത്തെ സ്ഥിതിയെ കുറിച്ച്

Vaikom Satyagraha  Vaikom Satyagraha Historical Monuments  Vaikom Satyagraha Historical Monuments Latest News  Gandhiji and Vaikom Satyagraha Historical Monument Indam Thuruthi Mana  Vaikom Indam Thuruthi Mana  വൈക്കം സത്യാഗ്രഹത്തിന്‍റെ ഓര്‍മകള്‍  ഇണ്ടംതുരുത്തി മന  അവർണർക് സഞ്ചാരസ്വാതന്ത്ര്യം  ഗാന്ധിയെ അപമാനിച്ച ഇണ്ടംതുരുത്തി മന  ഗാന്ധിയെ അപമാനിച്ച ഇണ്ടംതുരുത്തി മന ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായ കഥ  അയിത്തത്തിനെതിരെ നടന്ന പ്രക്ഷോഭം  ചരിത്ര സ്മാരകം  ചരിത്ര വിദ്യാർത്ഥികൾ
വൈക്കം സത്യാഗ്രഹത്തിന്‍റെ ഓര്‍മകള്‍ പേറി 'ഗാന്ധിക്ക് ഇടം കൊടുക്കാത്ത' ഇണ്ടംതുരുത്തി മന
author img

By

Published : Aug 15, 2022, 6:50 AM IST

കോട്ടയം: അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധ നേടിയ പ്രക്ഷോഭമായിരുന്നു. വഴി നടക്കാനുള്ള സ്വാതന്ത്യത്തിന് വേണ്ടി നടന്ന പ്രക്ഷോഭത്തിന്റെ നായകത്വം വഹിച്ചത് മഹാത്മ ഗാന്ധിയും. 1924 മാർച്ച് 30ന് ആരംഭിച്ച വൈക്കം പ്രക്ഷോഭം 1925 നവംബർ 23നാണ് അവസാനിക്കുന്നത്. അവർണക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജി ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തിയ മന ഇന്ന് ചരിത്ര സ്മാരകമായി സംരക്ഷിച്ചുപോരുന്നു.

വൈക്കം സത്യാഗ്രഹത്തിന്‍റെ ഓര്‍മകള്‍ പേറി 'ഗാന്ധിക്ക് ഇടം കൊടുക്കാത്ത' ഇണ്ടംതുരുത്തി മന

വൈശ്യനായ ഗാന്ധിജിയെ മനയ്ക്കുള്ളിൽ പ്രവേശിപ്പിക്കാൻ സവർണ മനോഭാവമുള്ള നീലകണ്ഠൻ നമ്പൂതിരി അന്ന് തയാറായില്ല. അതുകൊണ്ടുതന്നെ സംഭാഷണത്തിനെത്തിയ ഗാന്ധിജിയെ മനയ്ക്ക് പുറത്ത് ഇരുത്തിയാണ് അദ്ദേഹം സംസാരിച്ചത്. ഇതിനായി മനയുടെ വെളിയിൽ പ്രത്യേക പന്തൽ തയാറാക്കിയിരുന്നു. മാത്രമല്ല, വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് വഴി നടക്കാൻ അനുവദിക്കണമെന്ന ഗാന്ധിജിയുടെ ആവശ്യവും നമ്പൂതിരി അംഗീകരിച്ചില്ല. തുടര്‍ന്ന് ഗാന്ധിജി മടങ്ങി പോവുകയായിരുന്നു.

സവർണ മേധാവിത്വം കൊടികുത്തി വാഴ്ന്ന മന ഇപ്പോൾ വൈക്കത്തെ ചെത്തു തൊഴിലാളി യൂണിയൻ ഓഫിസാണ്. താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാതിരുന്ന മന തൊഴിലാളികളുടെ കൈയിലെത്തിയതും കാലത്തിന്റെ കാവ്യനീതി. 1963ൽ ക്ഷയിച്ചു തുടങ്ങിയതോടെ നമ്പൂതിരി ഇല്ലം വിൽക്കാൻ തീരുമാനിച്ചു. തുടര്‍ന്നാണ് ചെത്തു തൊഴിലാളി യൂണിയൻ സമീപിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന സികെ വിശ്വനാഥന്‍ നേതൃത്വം നല്‍കി പണം സമാഹരിച്ച് പിന്നീട് പ്രസ്ഥാനത്തിനു വേണ്ടി മന വാങ്ങുകയായിരുന്നു.

പഴമ നിലനിർത്തി ഈ ചരിത്ര സ്മാരകം ചെത്തു തൊഴിലാളി യൂണിയൻ സംരക്ഷിച്ചുപോരുന്നു. ദ്രവിച്ചു പോയ തടിക്കൊണ്ടുള്ള നിർമിതികൾ ഉള്‍പ്പടെ മന അതേ രൂപത്തിൽ പുനർ നിർമിക്കാന്‍ ഇതുവരെ ഏതാണ്ട് 42 ലക്ഷം രൂപ യൂണിയന് ചെലവായി. ചരിത്ര വിദ്യാർഥികൾ ഉള്‍പ്പടെ ഇണ്ടംതുരുത്തി മന കാണാൻ നിരവധി പേരാണ് ഇന്നും എത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.