ETV Bharat / state

നീതുവിനെയും മകനെയും മർദിച്ചെന്ന കേസ് : ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും - കോട്ടയം മെഡിക്കല്‍ കോളജ് ശിശു തട്ടിപ്പ് കേസ്

തന്നെയും ഏഴ് വയസുകാരന്‍ മകനെയും ഇബ്രാഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചെന്നും മുപ്പത് ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കിയെന്നുമുള്ള നീതുവിന്‍റെ പരാതിയിലാണ് കേസ്

ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും  Ibrahim Badusha will be produced in court today  Child abduction case accused Neetus friend Ibrahim Badusha  kottayam infant kidnapped incedent  നീതുവിനെയും മകനെയും മർദിച്ചുവെന്ന കേസ്  കോട്ടയം മെഡിക്കല്‍ കോളജ് ശിശു തട്ടിപ്പ് കേസ്  കുഞ്ഞിനെ തട്ടിയ പ്രതി നീതുവിന്‍റെ സുഹൃത്ത് ഇബ്രാഹിം ബാദുഷ
നീതുവിനെയും മകനെയും മർദിച്ചുവെന്ന കേസ്: ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
author img

By

Published : Jan 8, 2022, 12:05 PM IST

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നീതുവിന്‍റെ സുഹൃത്ത് ഇബ്രാഹിം ബാദുഷയെ ഇന്ന് (ശനി) കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ വൈകുന്നേരമാണ് ഹാജരാക്കുക.

തന്നെയും ഏഴ് വയസുകാരന്‍ മകനെയും ഇബ്രാഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചെന്നും തന്‍റെ മുപ്പത് ലക്ഷം രൂപയും സ്വര്‍ണവും ഇയാള്‍ കൈക്കലാക്കിയെന്നും ആരോപിച്ചുള്ള നീതുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വഞ്ചനാക്കുറ്റവും ഗാര്‍ഹിക ബാലപീഡന വകുപ്പുകളും ചുമത്തിയായിരുന്നു അറസ്റ്റ്.

READ MORE:അതിജീവിച്ചവളെ 'അജയ'യെന്ന് വിളിച്ച് റെനീഷ് ; തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടത് തിരികെയെത്തിച്ച ഹീറോ

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത് കാമുകനായ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടിയാണെന്ന് നീതു നേരത്തേ പൊലീസിന് മൊഴി നൽകിയിരുന്നു. കുട്ടി ഇബ്രാഹിമിന്‍റേതാണെന്ന് കാണിച്ച് ബ്ലാക്ക്‌മെയിലിങ് നടത്തുകയായിരുന്നു ഉദ്ദേശം.

എന്നാൽ ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ റെനീഷിന്‍റെ ശ്രമത്തിൽ പ്രതിയെ പിടികൂടി കുട്ടിയെ മണിക്കൂറുകൾക്കുള്ളിലാണ് കണ്ടുപിടിച്ച് മാതാവിനെ തിരികെയേൽപ്പിച്ചത്. ഈ മാസം 21 വരെ റിമാന്‍ഡിലായ നീതു വനിത ജയിലിലാണുള്ളത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.