കോട്ടയം: പാലായിൽ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെടുത്ത അസ്ഥികൂടം മെഡിക്കൽ വിദ്യാർത്ഥികളായ സഹോദരങ്ങള്‍ പഠനത്തിന് ഉപയോഗിച്ചതെന്ന് പൊലീസ്. മുരിക്കുമ്പുഴ പ്രദേശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. പാലാ സി.ഐ കെ.പി ടോംസൺ, എസ്.ഐ. എം.ഡി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
രണ്ടു ദിവസമായി നടത്തിയ അന്വേഷണമാണ് സംഭവത്തിൻ്റെ ചുരുളഴിച്ചത്. വിദ്യാര്‍ഥികള്‍ പഠനശേഷം വീട്ടിലെ ചാക്കിൽ സൂക്ഷിച്ചു. ശേഷം ഈ ചാക്കില്‍ വീട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങളുമിടുകയുണ്ടായി. പിന്നീട് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് ചാക്കുകെട്ട് കൈമാറി.
ALSO READ: എല്‍.ഡി.എഫ് വിജയാഘോഷത്തില്‍ വിനായകനൊപ്പം ജോജു; നൃത്തം ചവിട്ടുന്ന ദൃശ്യം കാണാം
ഇവര്‍ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റിയ ശേഷം അസ്ഥിക്കൂട ഭാഗങ്ങൾ മാലിന്യകൂമ്പാരത്തില്‍ തള്ളി. മെഡിക്കൽ വിദ്യാർഥികളായ സഹോദരങ്ങളുടെ മൊഴിയെടുക്കും. ആക്രിക്കച്ചവടക്കാരനെ ഉടൻ കണ്ടെത്തും.