ETV Bharat / state

മണ്ണിടിച്ചിലിനെ തുടർന്ന് വീട് അപകട ഭീഷണിയിൽ - അപകട ഭീഷണിയിൽ

പട്ടയമില്ലെന്നും അതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മിച്ചു നല്‍കാനാകില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം

മണ്ണിടിച്ചിലിനെ തുടർന്ന് വീട് അപകട ഭീഷണിയിൽ
author img

By

Published : Aug 6, 2019, 7:55 AM IST

Updated : Aug 7, 2019, 5:40 AM IST

കോട്ടയം : മണ്ണിടിഞ്ഞ് വീട് അപകടവസ്ഥയിൽ. കോട്ടയം വാകത്താനം പഞ്ചായത്തിലെ അമ്മിണി ഏബ്രഹാമിന്‍റെ വീടാണ് രൂക്ഷമായ മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായത്. രണ്ട് തവണ ഉണ്ടായ മണ്ണിടിച്ചിലിൽ വീടിന്‍റെ വശങ്ങളിലെ മണ്ണ് ഭൂരിഭാഗവും ഒലിച്ചുപോയി. ഒരു വശത്ത് മുപ്പത് അടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞത്. നിലവിലെ സാഹചര്യം ചൂണ്ടികാട്ടി ജില്ലാ കലക്ടർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലന്നും അമ്മിണി പറയുന്നു.

പട്ടയമില്ലെന്നും അതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മിച്ചു നല്‍കാനാകില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. വീട് നിര്‍മിച്ചു നല്‍കുന്ന പുതിയ പദ്ധതികള്‍ വരികയാണെങ്കില്‍ ഉള്‍പ്പെടുത്താമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച അമ്മിണി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. വീട് അപകടാവസ്ഥയിൽ ആയതോടെ പകൽ സ്വന്തം വീട്ടിലും രാത്രി അയൽപക്കത്തെ വീടുകളിലുമായാണ് നിലവിൽ അമ്മിണിയുടെ താമസം.

Intro:ജമ്മു കാശ്മീരിനെതിരായ കേന്ദ്ര സർക്കർ നടപടിയിൽ കേരളത്തിലും പ്രതിഷേധം. കാസർകോട് നഗരത്തിൽ നാഷണൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ലോകസഭയിലും രാജ്യസഭയിലും ബില്ലുകൾക്കെതിരെ മൗനം പാലിക്കുന്ന കോൺഗ്രസിനെതിരെയും മുസ്ലീം ലീഗിനെതിരെയും പ്രതിഷേധമുയർന്നു.

Body:പ്രതിഷേധം

Conclusion:പ്രതിഷേധം
Last Updated : Aug 7, 2019, 5:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.