ETV Bharat / state

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ വീടിന് തീ പിടിച്ചു - ഈരാറ്റുപേട്ടയിൽ വീടിന് തീ പിടിച്ചു

താഴത്തുവീട്ടിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീപിടിച്ചത്. ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

Fire  house fire in Erattupetta  house fire  ഈരാറ്റുപേട്ടയിൽ വീടിന് തീ പിടിച്ചു  തീ പിടിത്തം
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ വീടിന് തീ പിടിച്ചു
author img

By

Published : Jan 3, 2020, 2:48 PM IST

കോട്ടയം: ഈരാറ്റുപേട്ട നടയ്ക്കലിൽ വീടിന് തീപിടിച്ചു. പത്താഴപ്പടി താഴത്തുവീട്ടിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും പൂർണമായി നശിച്ചു. ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് കണ്ട അയല്‍വാസികൾ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. ആളപായമില്ല. ഓടും ആസ്ബറ്റോസ് ഷീറ്റും ചേര്‍ന്ന വീടിന് ആറ് ലക്ഷം രൂപയോളം നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

Intro:Body:ഈരാറ്റുപേട്ട നടയ്ക്കല്‍ പത്താഴപ്പടിയില്‍ അഗ്നിബാധയില്‍ വീട് കത്തിയമര്‍ന്നു. താഴത്തുവീട്ടില്‍ ഇബ്രാഹിമിന്റെ വീടാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. വീട്ടുപകരണങ്ങളടക്കം കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.

ഫ്രിഡ്ജില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. തീ പടരുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ കത്തിപ്പടരുകയായിരുന്നു.

ഓടും ആസ്ബറ്റോസ് ഷീറ്റും ചേര്‍ന്നതാണ് വീട്. ഇതില്‍ ഓടിട്ട ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

6 ലക്ഷം രൂപയോളം നാശം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. മീനച്ചില്‍ തഹസില്‍ദാര്‍ എം.അഷറഫ്, നഗരസഭാ ചെയര്‍മാന്‍ വി.എം.സിറാജ്, വൈസ് ചെയര്‍പേഴ്‌സന്‍ ബള്‍ക്കീസ് നവാസ്, വാര്‍ഡ് കൗണ്‍സിലര്‍ സുബൈര്‍ വെള്ളാപ്പള്ളി എന്നിവര്‍ കത്തിയ വീട് സന്ദര്‍ശിച്ചു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.