ETV Bharat / state

കോട്ടയം കൂട്ടിക്കലിൽ ഉരുള്‍പ്പൊട്ടി 13 പേരെ കാണാതായി ; മൂന്ന് വീടുകൾ ഒലിച്ചുപോയി

ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ

kottayam rain  kottikkal rain  കൂട്ടിക്കലിൽ ഉരുള്‍പ്പൊട്ടൽ  കോട്ടയത്ത് ഉരുള്‍പ്പൊട്ടൽ
കോട്ടയത്ത് ദുരിതപ്പെയ്‌ത്
author img

By

Published : Oct 16, 2021, 3:41 PM IST

കോട്ടയം : കൂട്ടിക്കൽ പ്ലാപ്പളിയിൽ ഉരുള്‍പ്പൊട്ടി 13 പേരെ കാണാതായി. മൂന്ന് വീടുകൾ ഒലിച്ചുപോയതായാണ് വിവരം. കാണാതായവരിൽ ആറ് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

കാണാതായവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കനത്ത മഴ തുടരുന്ന ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

മീനച്ചിൽ താലൂക്കിലെ ചില ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. മീനച്ചിലാറ്റിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ തീര പ്രദേശത്ത് ഉള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര്യമുണ്ടായിൽ മീനച്ചിൽ താലൂക്ക് ഓഫിസ് നമ്പരായ 04822 212325 എന്നതിലോ എംഎൽഎ ഓഫിസുമായി ബന്ധപ്പെടാന്‍ 9447137780 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.