ETV Bharat / state

പെണ്‍കുട്ടിക്കുനേരെ സ്വകാര്യ ബസില്‍ അതിക്രമം ; ഗുണ്ടാനേതാവ് സൂര്യനും കൂട്ടാളിയും അറസ്റ്റില്‍ - ഗുണ്ട സൂര്യന്‍ അറസ്റ്റില്‍

ഒന്നര മാസം മുൻപ് കഞ്ചാവ് മാഫിയയുടെ കുടിപ്പകയിൽ കൊല്ലപ്പെട്ട ഷാനിന്‍റെ സുഹൃത്താണ് സൂര്യൻ

ഒന്നര മാസം മുൻപ് കഞ്ചാവ് മാഫിയയുടെ കുടിപ്പകയിൽ കൊല്ലപ്പെട്ട ഷാനിന്റെ സുഹൃത്ത് സൂര്യൻ  gangster suryan arrested  girl assaulted surayan arrested  kottayam gangsters  ഗുണ്ട സൂര്യന്‍ അറസ്റ്റില്‍  പെണ്‍കുട്ടിയ ശല്യപ്പെടുത്തിയ കോട്ടയത്തെ സംഭവം
പെണ്‍കുട്ടിയ്ക്കെതിരെ സ്വാകാര്യബസ്സില്‍ അതിക്രമം; ഗുണ്ടാ നേതാവ് സൂര്യനും കൂട്ടാളിയും അറസ്റ്റില്‍
author img

By

Published : Mar 9, 2022, 3:08 PM IST

കോട്ടയം : ബസിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് ഗുണ്ട നേതാവ് സൂര്യന്‍ എന്ന ശരത്തിനേയും (23) കൂട്ടാളി അനക്‌സ് ഷിബുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സ്വകാര്യ ബസിനുള്ളിൽ കടന്നാക്രമിക്കുകയും തടയാൻ ശ്രമിച്ച കണ്ടക്ടറെ ഇവര്‍ മർദിക്കുകയും ചെയ്‌തിരുന്നു. നിരവധി ക്രിമിനൽ കേസുകളില്‍ പ്രതികളാണ് ഇവര്‍. ഒന്നര മാസം മുൻപ് കഞ്ചാവ് മാഫിയയുടെ കുടിപ്പകയിൽ കൊല്ലപ്പെട്ട ഷാനിന്‍റെ സുഹൃത്താണ് സൂര്യൻ.

ചൊവ്വാഴ്ച(8.03.2022) വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് കൊണ്ടോടി ബസിൽ പെൺകുട്ടി കയറിയത്. സൂര്യനും, അനക്‌സും ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. ഒടുവില്‍ ബസിലെ യാത്രക്കാർ അടക്കം വിഷയത്തിൽ ഇടപെട്ടതോടെ പ്രതികൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്‌തു.

ALSO READ: ഒരുമാസത്തിനിടെ മൂന്ന് മോഷണങ്ങള്‍; പ്രതിയെ പൊലീസ് പിടികൂടി

ബസ് യാത്രക്കാരിൽ നിന്നും ജീവനക്കാരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മാങ്ങാനം മന്ദിരം ആശുപത്രിയ്ക്ക് സമീപത്തുവച്ചാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.