കോട്ടയം: ശശി തരൂരിനെ ഡൽഹി നായർ എന്ന് വിളിച്ച പഴയ നിലപാട് പിൻവലിക്കുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശശി തരൂർ കേരള പുത്രനും വിശ്വ പൗരനുമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശേരി മന്നം ജയന്തി സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിൽ ശശി തരൂർ എം പി ഉള്ളപ്പോഴായിരുന്നു സുകുമാരൻ നായരുടെ നിലപാട് തിരുത്തല്‍. നിര്‍മാണം പൂര്‍ത്തിയാക്കിയ മന്നം കൺവെൻഷൻ സെന്‍ററിന്‍റെ ഉദ്‌ഘാടനം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർവഹിച്ചു. എൻ എസ് എസ് പ്രസിഡന്‍റ് ഡോ എം ശശികുമാർ, ട്രഷറർ എൻ അയ്യപ്പ പിള്ള, കൊടിക്കുന്നിൽ സുരേഷ് എം പി, മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യ മനോജ്, എം ജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ എസ് സുജാത, ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ് തുടങ്ങിയവർ പങ്കെടുത്തു.