കോട്ടയം: രാജ്യത്തെ ഇന്ധന വില വർധനവിനെതിരെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ്. ചങ്ങനാശേരിയിൽ സംഘടിപ്പിച്ച മോദി വിചാരണ പരിപാടിയിലാണ് നിയോജകമണ്ഡലം പ്രസിഡന്‍റ് കുര്യൻ തൂമ്പുങ്കൽ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത്.
അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ട പെട്രോളിന്‍റെയും ഡീസലിന്‍റെയും വില നിർണായാധികാരം പെട്രോളിയം കമ്പനികൾക്ക് നൽകിയ കേന്ദ്രസർക്കാർ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് മാത്യൂസ് ജോർജ് പറഞ്ഞു. കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇന്ധന വില വർധനവ് വലിയ തലവേദനയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധം ജില്ലാ പ്രസിഡന്‍റ് മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു.