ETV Bharat / state

ഫ്രാൻസിസ് ജോർജ് പി.ജെ ജോസഫിനൊപ്പം; ലക്ഷ്യം ഐക്യ കേരള കേരള കോൺഗ്രസ്

author img

By

Published : Mar 12, 2020, 2:18 PM IST

Updated : Mar 12, 2020, 6:57 PM IST

ജനാധിപത്യ കേരളാ കോൺഗ്രസ് അണികളുടെ താൽപര്യപ്രകരമാണ് പുതിയ തീരുമാനമെന്നും സംസ്ഥാന കമ്മിറ്റി കൂടി ലയനത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഫ്രാൻസിസ് ജോർജ്.

Francis George with PJ Joseph Kerala Congress is the new face  പി.ജെ ജോസഫിനൊപ്പം ഇനി ഫ്രാൻസിസ് ജോർജും  കേരളാ കോൺഗ്രസിന് പുതിയ മുഖം  PJ Joseph  Kerala Congress  Francis George
ഫ്രാൻസിസ്

കോട്ടയം: ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് കൂടി പി.ജെ ജോസഫിനൊപ്പം ചേരുമ്പോൾ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് പുതിയ മുഖം. പലപ്പോഴായി ഭിന്നിച്ചു പോയ കേരളാ കോൺഗ്രസുകളുടെ ഐക്യം എന്ന പി.ജെ. ജോസഫിന്‍റെ പ്രഖ്യാപനത്തോടെയാണ് പഴയ പാളയത്തിലേക്കുള്ള ഫ്രാൻസിസ് ജോർജിന്‍റെ തിരിച്ചുവരവ്.

പി.ജെ ജോസഫിനൊപ്പം ഇനി ഫ്രാൻസിസ് ജോർജും; കേരളാ കോൺഗ്രസിന് പുതിയ മുഖം

എൽഡിഎഫ് വിടുന്നതിന്‍റെ വ്യക്തമായ സൂചനകളും ഫ്രാൻസിസ് ജോർജ് നൽകിയിരുന്നു. ജനാധിപത്യ കേരളാ കോൺഗ്രസ് അണികളുടെ താൽപര്യപ്രകരമാണ് പുതിയ തീരുമാനമെന്നും സംസ്ഥാന കമ്മിറ്റി കൂടി ലയനത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കിയിരുന്നു. 10 ജില്ലാ കമ്മറ്റികളിലധികം കൂടെയുണ്ടാവുമെന്നാണ് ഫ്രാൻസിസ് ജോർജിന്‍റെ പ്രതീക്ഷ. പതിമൂന്നാം തിയതി മൂവാറ്റുപുഴയിൽ ചേരുന്ന യോഗത്തിൽ ലയനത്തെ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്താമെന്നാണ് ഫ്രാൻസിസ് ജോർജിന്‍റെ കണക്കുകൂട്ടൽ. എന്നാൽ പാർട്ടിയിലെ പ്രമുഖ നേതാവ് ആന്‍റണി രാജു ഉൾപ്പെടെ ഒരു വിഭാഗം ലയനനത്തിനെതിരാണ്.

പി.സി. ജോർജ് അടക്കമുള്ളവരും ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറുന്നു എന്നാണ് സൂചന. പാർട്ടി വിട്ടവരെ ഒരുമിപ്പിച്ച് യുഡിഎഫിൽ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ജോസഫിന്‍റെ ലക്ഷ്യം. രാഷ്ട്രീയ തന്ത്രങ്ങൾ വിജയിച്ച് ഐക്യകേരളാ കോൺഗ്രസ് എന്ന ആശയത്തിലൂടെ പി.ജെ. ജോസഫ് കേരളാ കോൺഗ്രസിൽ കെ.എം. മാണിയെ അനുസ്മരിപ്പിക്കുമ്പോൾ പ്രതിസന്ധികളെ ജോസ് കെ.മാണി വിഭാഗം എങ്ങനെ മറികടക്കും എന്ന് കണ്ടറിയണം.

Last Updated : Mar 12, 2020, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.