കോട്ടയം: നാലുവയസുകാരന്‍ അബേല്‍ സാം തന്‍റെ കൊച്ചുകുടുക്കയില്‍ സൂക്ഷിച്ചിരുന്ന കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി മാതൃകയായി. മൂന്നിലവ് വാകക്കാട് നെടിയപാലയ്ക്കല്‍ റോയി കെ മാമ്മന്‍റെ ഇളയമകനാണ് അബേല്‍. ടി.വി വാര്‍ത്തകളിലൂടെ ദുരിതാശ്വാസ നിധിയെ കുറിച്ച് അറിഞ്ഞാണ് താന്‍ സൂക്ഷിച്ചപണവും നൽകാന്‍ അബേല്‍ തയാറായത്. വാകക്കാട് സെന്‍റ് അല്‍ഫോന്‍സ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ മൂത്തമകള്‍ അഫ്‌സയും പിന്തുണയുമായെത്തി. തീക്കോയിയില്‍ കെഎസ്ഇബി ജീവനക്കാരനായ പിതാവ് റോയി ഇരുവര്‍ക്കുമൊപ്പം മേലുകാവ് പൊലീസ് സ്‌റ്റേഷനിലെത്തി എസ്എച്ച്ഒ ഷിബു പാപ്പച്ചന് കുടുക്ക പൊട്ടിച്ച് ലഭിച്ച 1510 രൂപ കൈമാറി. കുട്ടികളുടെ പ്രവര്‍ത്തിയെ സ്റ്റേഷന്‍ ഓഫീസര്‍ ഷിബു പാപ്പച്ചൻ അഭിനന്ദിച്ചു.
ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി മാതൃകയായി നാലുവയസുകാരൻ
മൂന്നിലവ് വാകക്കാട് നെടിയപാലയ്ക്കല്‍ റോയി കെ മാമ്മന്‍റെ ഇളയമകൻ അബേല്‍ സാം ആണ് മാതൃകയായ നാലുവയസുകാരൻ