കോട്ടയം: കളത്തൂക്കടവിന് സമീപം കാര്‍ അപകടത്തില്‍പെട്ട് നാല് പേർക്ക് പരിക്കേറ്റു. കളത്തൂക്കടവ് വാകക്കാട് റോഡില്‍ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ചോറ്റി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. വാകക്കാടുള്ള ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിക്കായിരുന്നു അപകടം. വാഹനമോടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. റോഡിന്‍റെ സംരക്ഷണഭിത്തിക്ക് അടിയിലേക്ക് തലകീഴായി മറിഞ്ഞ വാഹനത്തില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ കലുങ്കിലിടിച്ചാണ് വാഹനം മറഞ്ഞിത്. ചെറിയ തിട്ടയായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കലുങ്കിലിടിച്ച് വാഹനത്തിന്‍റെ മുന്‍വശം സാരമായി തകര്‍ന്നു.
കളത്തൂക്കടവിന് സമീപം കാര്‍ അപകടത്തില്‍പെട്ട് നാല് പേർക്ക് പരിക്ക് - car accident in kalathookadavu
കളത്തൂക്കടവ് വാകക്കാട് റോഡില്‍ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം