ETV Bharat / state

കോട്ടയം ഷാൻബാബു വധം : കൊലയിൽ നേരിട്ട് പങ്കെടുത്ത നാല് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി

author img

By

Published : Jan 19, 2022, 3:56 PM IST

കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളതെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ

കോട്ടയം ഷാൻബാബു വധം  കോട്ടയം ഷാൻ കൊലപാതകം നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി  ഷാൻബാബു വധം നാല് പേർ കൂടി അറസ്റ്റിൽ  Four more accused arrested in Kottayam Shanbabu murder  Four arrested in Kottayam Shanbabu murder  ജോമോൻ കൂട്ടുപ്രതികൾ അറസ്റ്റിൽ
കോട്ടയം ഷാൻബാബു വധം: കൊലയിൽ നേരിട്ട് പങ്കെടുത്ത നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം : കോട്ടയത്ത് 19കാരനായ ഷാൻബാബുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ജോമോനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി മണർകാട് ചിറയിൽ ലുതീഷ് (28) കൂട്ടാളികളായ അരീപ്പറമ്പ് കുന്നംപള്ളി സുധീഷ് (21), വെള്ളൂർ നെടുംകാലായിൽ കിരൺ (23), മീനടം സ്വദേശി ബിനു മോൻ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. ഇവർ എല്ലാവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിരുന്നെന്ന് പൊലീസ് അറിയിച്ചു.

പ്രധാന പ്രതി ജോമോൻ കെ. ജോസഫിനെ ചൊവ്വാഴ്ച തന്നെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ വ്യക്തമാക്കിയിരുന്നു.

READ MORE:'കൊലയ്ക്ക് കാരണം ഷാന്‍ ഇട്ട കമന്‍റ് ' ; കോട്ടയം വധത്തിന് പിന്നിൽ ഗുണ്ട പകയെന്ന് എസ്‌പി

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഷാൻബാബുവിനെ ജോമോന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. മാങ്ങാനം, ആനത്താനം, മണർകാട് എന്നിവിടങ്ങളിലൂടെ യുവാവിനെ കൊണ്ടുപോയ സംഘം മണിക്കൂറുകളോളം മർദിച്ചും തലക്കടിച്ചും 19 കാരനെ കൊലപ്പെടുത്തി. ശേഷം മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുകയായിരുന്നു. അതേസമയം ഷാൻബാബുവിന്‍റെ മൃതദേഹം കൊല്ലത്തുള്ള കുടുംബ വീട്ടിൽ സംസ്‌കരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.