ETV Bharat / state

ജോജുവിനെ കയ്യേറ്റം ചെയ്‌ത നടപടി അപലപനീയം : ജോർജ് കുര്യൻ പുളിക്കപറമ്പിൽ

അക്രമത്തെ ന്യായീകരിക്കുകയും ജോജുവിനെ തറ ഗുണ്ടയായി ചിത്രീകരിക്കുകയും ചെയ്‌ത കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ നിലപാട് തരംതാണത്

joju george  Sevadal  Former Sevadal state secretary  George Kurian Pulikkaparambil  ജോജു ജോർജ്  ജോർജ് കുര്യൻ പുളിക്കപറമ്പിൽ  സേവാദൾ
ജോജുവിനെ കയ്യേറ്റം ചെയ്‌ത നടപടി അപലപനീയം: ജോർജ് കുര്യൻ പുളിക്കപറമ്പിൽ
author img

By

Published : Nov 2, 2021, 9:46 PM IST

കോട്ടയം : നടൻ ജോജുവിനെ കയ്യേറ്റം ചെയ്ത നടപടി അപലപനീയമെന്ന് സേവാദൾ മുൻ സംസ്ഥാന സെക്രട്ടറിയും സിനിമ നടനുമായ ജോർജ് കുര്യൻ പുളിക്കപറമ്പിൽ. അക്രമത്തെ ന്യായീകരിക്കുകയും ജോജുവിനെ തറ ഗുണ്ടയായി ചിത്രീകരിക്കുകയും ചെയ്‌ത കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ നിലപാട് തരംതാണതാണ്.

സുധാകരന്‍റെയും ജോജുവിന്‍റെയും പിന്നാമ്പുറങ്ങൾ പരിശോധിച്ചാൽ ആരാണ് ഗുണ്ടയെന്ന് ആർക്കും മനസിലാകുമെന്നും ജോർജ് പറഞ്ഞു. ജോജുവിന്‍റെ കാർ തല്ലിപ്പൊളിച്ചതിന് സുധാകരൻ നഷ്‌ട പരിഹാരം കൊടുക്കണo. പെട്രോൾ പാചകവാതക വിലവർധനവ് ആർക്കും അംഗീകരിക്കാനാവാത്ത കാര്യമാണ്.

Also Read: 'എന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഞാനുണ്ടാകും' ; ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതില്‍ ജോജു

കോൺഗ്രസുകാർ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് വഴി തടഞ്ഞതെന്നും ഗുരുതര രോഗാവസ്ഥയിൽ ഉള്ള രോഗികൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കിയുള്ള വഴിതടയൽ തെറ്റായിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.