ETV Bharat / entertainment

മംഗലശ്ശേരി നീലകണ്‌ഠനെ 'ഫ്യൂഡൽ തെമ്മാടി' എന്ന് വിശേഷിപ്പിച്ച പണിക്കർ സര്‍; മലയാളികൾ മറക്കാത്ത ഡൽഹി ഗണേഷ് - DELHI GANESH ACT IN MOLLYWOOD

നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയായിരുന്നു ഡല്‍ഹി ഗണേഷ്.

DELHI GANESH AND MOHANLAL MOVIE  DEVASURAM MOVIE  ഡല്‍ഹി ഗണേഷ് നടന്‍  ഡല്‍ഹി ഗണേഷ് മലയാളം സിനിമ
മോഹന്‍ലാല്‍, ഡല്‍ഹി ഗണേഷ് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 10, 2024, 4:13 PM IST

നടൻ ഡല്‍ഹി ഗണേഷിന്‍റെ വിയോഗം തെന്നിന്ത്യൻ സിനിമയ്ക്ക് തീരാ നഷ്‌ടമാണ്. ആരാധകരെ ഏറെ ദുഖത്തിലാഴ്‌ത്തിയാണ് ഇന്ന് (നവംബര്‍10) ഈ വാര്‍ത്ത എത്തിയത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ഡല്‍ഹി ഗണേഷ് മരണത്തിന് കീഴടങ്ങിയത്. ഡബ്ബിങ് കലാകാരൻ കൂടിയായ അദ്ദേഹത്തിന്‍റെ മരണം മകൻ മഹാദേവനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തിൽ നാന്നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിൽ ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനും ഏറെ പ്രിയങ്കരനായ നടനാണ് ഇദ്ദേഹം.

മോഹന്‍ലാലിനോടൊപ്പമാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുള്ളത്. ദേവാസുരം, കാലാപാനി, കീർത്തി ചക്ര, പെരുച്ചാഴി, ഇരുവര്‍ തുടങ്ങിയവയാണ് ആ സിനിമകളായിരുന്നു അത്.

അദ്ദേഹത്തിന്‍റെ സിനിമകളില്‍ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു സിനിമയാണ് ദേവാസുരം. ഭാനുമതിക്കായി മംഗലശേരി നീലകണ്ഠനോട് കയർത്ത് സംസാരിച്ച പണിക്കരെ അത്ര പെട്ടെന്നൊന്നും മറക്കാൻ മലയാളികൾക്ക് സാധ്യതയില്ല. മാത്രമല്ല മോഹൻലാലിന്‍റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായ നീലകണ്ഠനെ 'ഫ്യൂഡൽ തെമ്മാടി' എന്ന് വിശേഷിപ്പിച്ച പണിക്കർ സർ എന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേപോലെ കാലാപാനിയിൽ കമ്പി കൊണ്ട് കെട്ടിവച്ച കണ്ണടയുമായി ആന്‍ഡമാന്‍ ജയിലിൽ കഴിഞ്ഞ പാണ്ടിയൻ എന്ന ആ സ്വാതന്ത്ര്യ പോരാളിയെ അത്രയും മികവോടെ അവതരിപ്പിച്ച നടനാണ് അദ്ദേഹം.

മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ​ഹിന്ദി സിനിമകളിലും അദ്ദേഹം കഥാപാത്രങ്ങളായി എത്തി. കമൽഹാസൻ നായകനായി എത്തിയ ഇന്ത്യൻ 2 ആയിരുന്നു അവസാന ചിത്രം. എന്നും ഓർത്ത് വയ്ക്കാൻ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ടാണ് ആ അതുല്യ കലാകാരന്‍ യാത്രയായത്.

1964-1974 കാലയളവിൽ ഇന്ത്യൻ എയർ ഫോഴ്‌സില്‍ ഉദ്യോ​ഗസ്ഥനായിരുന്നു ഡൽഹി ​ഗണേഷ്. വ്യോമ സേനയിൽ ജോലി ചെയ്യുന്നതിനിടെ ദില്ലിയിലെ നാടക സംഘത്തിൽ സജീവമായിരുന്നു. എന്നാല്‍ സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. കെ.ബാലചന്ദർ സംവിധാനം ചെയ്‌ത പട്ടണപ്രവേശത്തിലൂടെയാണ് ഡൽഹി ​ഗണേഷ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. തുടർന്ന് 400-ഓളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. സിന്ധു ഭൈരവി (1985), നായകൻ (1987), അപൂർവ സഹോദരർകൾ (1989), മാക്കേൽ മദന കാമ രാജൻ (1990), ആഹാ (1997) തെന്നാലി (2000) എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

തെലുഗില്‍ ജൈത്ര യാത്ര, പുണ്ണമി നാ​ഗു, നായുഡമ്മ എന്നീ ചിത്രങ്ങളിലും ഹിന്ദിയിൽ ദസ്, അജബ് പ്രേം കി ​ഗസബ് കഹാനി, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മഴലൈ പട്ടാളം എന്ന ചിത്രത്തിൽ കന്നഡ നടൻ വിഷ്‌ണു വർധന് ശബ്‌ദം നൽകിയത് ഡൽഹി ​ഗണേഷാണ്.

ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്‌ദം നല്‍കിയതും ഡൽഹി ​ഗണേഷായിരുന്നു.

1979-ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. 1994-ൽ കലൈമാമണി പുരസ്കാരവും ഡൽഹി ​ഗണേഷ് സ്വന്തമാക്കി.

Also Read:'പ്രണവ് സ്പെയിനിലെ ഫാമിൽ ജോലി ചെയ്യുന്നുണ്ട്, ആട്ടിൻ കുട്ടിയോ കുതിരയേയോ നോക്കാനാകും'; ശമ്പളമൊന്നും കിട്ടില്ലെന്ന് സുചിത്ര മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.