ETV Bharat / state

മുൻ മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു - kottayam district news

സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യൂ സഹകരണ മന്ത്രിയായിരുന്നു കെ.ജെ ചാക്കോ. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കോട്ടയം  കോട്ടയം ജില്ലാ വാര്‍ത്തകള്‍  കെ.ജെ ചാക്കോ  KJ Chacko  former minister KJ Chacko passed away  kottayam  kottayam district news  kottayam latest news
മുൻ മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു
author img

By

Published : Apr 12, 2021, 12:07 PM IST

കോട്ടയം: മുൻ മന്ത്രി കെ.ജെ ചാക്കോ (91) അന്തരിച്ചു. സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യൂ സഹകരണ മന്ത്രിയായിരുന്നു കെ.ജെ ചാക്കോ. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം ബുധനാഴ്ച്ച നടക്കും. 1965,1970,1977 എന്നീ വര്‍ഷങ്ങളില്‍ മൂന്നു തവണ നിയമസഭാംഗമായിരുന്നു. കേരള കോൺഗ്രസ് പ്രതിനിധി ആയിട്ടാണ് അദ്ദേഹം ചങ്ങനാശ്ശേരിയിൽ നിന്ന് വിജയിച്ചത്.

ചങ്ങനാശേരി നഗരസഭ ചെയർമാനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1964ൽ രൂപീകൃതമായ കേരള കോൺഗ്രസിൽ അദ്ദേഹം ചേരുകയും അടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്‌തു. പെസഹ വ്യാഴം പൊതു അവധിയായി മാറ്റണമെന്ന ആവശ്യം അംഗീകരിപ്പിക്കുന്നതിൽ കെ.ജെ ചാക്കോ നിർണായക പങ്കാണ് വഹിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.