കോട്ടയം : കൊവിഡ് ബാധിച്ച് കോട്ടയത്ത് വിദേശ പൗരൻ അന്തരിച്ചു. ഫ്രാൻസ് സ്വദേശിയായ പെയ്റി ഹെൻട്രിയാണ്(മെർസ യൻ പൈവേ) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ(03.07.2022) പുലർച്ചെയായിരുന്നു അന്ത്യം.
കൊവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ശനിയാഴ്‌ചയാണ്(02.07.2022) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Also read: രാജ്യത്ത് 16,135 പേർക്ക് കൂടി കൊവിഡ് ; സജീവ കേസുകൾ 1,13,864
മരണവിവരം ജില്ല പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും എംബസിയുമായി ബന്ധപ്പെട്ട തുടർനടപടികൾ അവർ സ്വീകരിക്കുമെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.