ETV Bharat / state

കോട്ടയത്ത് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി - first phase of randomization in kottayam

ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 2,887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3,128 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്‍റ് സിസ്റ്റം മുഖേന തെരഞ്ഞെടുത്തത്

randomization of voting machines conducted in kottayam  first phase of randomization in kottayam  കോട്ടയത്ത് വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടത്തി
ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
author img

By

Published : Mar 13, 2021, 6:24 PM IST

കോട്ടയം: ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ തരംതിരിക്കുന്ന ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എം.അഞ്ജന നിര്‍വഹിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 2,887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3,128 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്‍റ് സിസ്റ്റം മുഖേന തെരഞ്ഞെടുത്തത്.

ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്‍റെ 20 ശതമാനവും വിവിപാറ്റ് മെഷീന്‍ 30 ശതമാനവും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാന്‍ഡമൈസ് ചെയ്തവയ്ക്കും പരിശീലനത്തിനായി മാറ്റിവച്ചിട്ടുള്ള യന്ത്രങ്ങള്‍ക്കും പുറമെ 462 ബാലറ്റ് യൂണിറ്റുകളും 164 കണ്‍ട്രോള്‍ യൂണിറ്റുകളും 170 വിവിപാറ്റ് യന്ത്രങ്ങളും ഇനിയും ബാക്കിയുണ്ട്. ഓരോ പോളിങ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും. ഓരോ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുത്ത യന്ത്രങ്ങളുടെ എണ്ണം ചുവടെ കൊടുക്കുന്നു.

മണ്ഡലംബാലറ്റ് യൂണിറ്റ്കണ്‍ട്രോള്‍ യൂണിറ്റ്വിവിപാറ്റ് യന്ത്രം
പാലാ 341 341 369
കടുത്തുരുത്തി 349 349 378
വൈക്കം 299 299 324
ഏറ്റുമാനൂര്‍ 307 307 333
കോട്ടയം 289 289 313
പുതുപ്പള്ളി 307 307 333
ചങ്ങനാശേരി 310 310 335
കാഞ്ഞിരപ്പള്ളി 335 335 363
പൂഞ്ഞാര്‍ 350 350 380

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.