ETV Bharat / state

തേനീച്ചകളോട് കൂട്ടുകൂടി പതിനഞ്ചുകാരി; തേടിയെത്തിയത് ദേശീയ പുരസ്കാരങ്ങള്‍ വരെ - won a national award bee keeping

ഒമ്പതാം വയസ് മുതല്‍ ഒലി അമാന്‍ ജോധ തേനീച്ച വളര്‍ത്തലിന് ക്ലാസുകള്‍ എടുത്തു തുടങ്ങി. തേനീച്ച വളർത്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാണ് ഒലിയുടെ ആവശ്യം

തേനീച്ചകളോട് കമ്പം  ദേശീയ പുരസ്‌കാരം വരെ നേടി പതിനഞ്ചുകാരി  ഒലി അമാന്‍ ജോധ  oli aman jodha  won a national award bee keeping  kottayam
തേനീച്ചകളോട് കമ്പം; ദേശീയ പുരസ്‌കാരം വരെ നേടി പതിനഞ്ചുകാരി
author img

By

Published : Jan 16, 2021, 1:56 PM IST

Updated : Jan 17, 2021, 7:55 PM IST

കോട്ടയം: ഒലി അമാന്‍ ജോധയ്ക്ക് ചെറുപ്പം മുതൽ തന്നെ തേനീച്ചകളെ ഇഷ്ടമായിരുന്നു. ഒരിക്കൽ ഒലി വീട്ടിലെ തേനീച്ചക്കൂട്ടില്‍ കൈയിട്ടപ്പോള്‍ കുത്തേറ്റു. വേദന മാറാന്‍ ഉമ്മ തേന്‍ പുരട്ടുകയും കഴിക്കാന്‍ തേന്‍ നല്‍കുകയും ചെയ്‌തത് മുതലാണ് തേനീച്ചകളോടും തേനിനോടും ഒലിയ്‌ക്ക് പ്രിയം തോന്നിയത്. പിന്നീട് തേനീച്ച വളര്‍ത്തലുമായി ബന്ധപ്പെട്ട് പഠനങ്ങളും പരീക്ഷണങ്ങളും ആരംഭിച്ചു. ഇതോടെ ഈ പതിനഞ്ചുകാരി തേനീച്ച വളര്‍ത്തലിൽ ശ്രദ്ധ നേടി. മൂന്നാം വയസുമുതല്‍ തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ ഒലി ദേശീയ പുരസ്‌കാരം വരെ നേടിയിട്ടുണ്ട്. കൃഷിഭവന്‍റെ ക്ഷണമനുസരിച്ച് കുമരകത്ത് ഒലി പരിശീലനം നല്‍കാനെത്തിയിരുന്നു.

തേനീച്ചകളോട് കൂട്ടുകൂടി പതിനഞ്ചുകാരി

ഒമ്പതാം വയസ് മുതല്‍ ഒലി തേനീച്ച വളര്‍ത്തലില്‍ ക്ലാസുകൾ എടുത്തു തുടങ്ങി. ഇപ്പോള്‍ എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഡെവലപ്‌മെന്‍റിന് വേണ്ടിയും ഈ മിടുക്കി ക്ലാസുകൾ എടുക്കുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ തേനീച്ച കൃഷി നടത്താനും പരിശീലനം നല്‍കാനും കഴിയുന്നത് ആളുകള്‍ക്ക് പ്രചോദനമാകുമെന്ന് ഒലി പറയുന്നു. തേനീച്ച വളർത്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒലി കത്തും അയച്ചിരുന്നു. ഒലിയുടെ പേരിലും ഉണ്ട് പ്രത്യേകത. ഒലി എന്ന വാക്കിന് ഫിലിപ്പീനില്‍ തേനീച്ചകളുടെ റാണി എന്നാണ് അർഥം. അമന്‍ എന്നാല്‍ അറബിയില്‍ സമാധാനം എന്നും, ജോധ എന്നാല്‍ സംസ്‌കൃതത്തില്‍ യോദ്ധാവ് എന്നുമാണ് അർഥം. ഇതും മൂന്നും ചേര്‍ത്ത് തേനീച്ചകളുടെ സമാധാനത്തിനായി പൊരുതുന്ന റാണി എന്ന അർഥം വരുന്ന പേര് ഒലിയുടെ ഉപ്പുപ്പയാണ് ഇട്ടത്.

കേരളത്തിനകത്തും പുറത്തുമായി നിരവധിയിടങ്ങളില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കിയിട്ടുള്ള ഒലിക്ക് ദേശീയ, സംസ്ഥാന തലങ്ങളില്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളില്‍ തൽപരയായ ഒലി ഓപ്പണ്‍ സ്‌കൂള്‍ വഴിയാണ് പഠനം നടത്തുന്നത്. തേനീച്ച വളര്‍ത്തല്‍ അനുബന്ധ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിക്കണമെന്ന് ഒലിക്ക് ആഗ്രഹമുണ്ട്. ഹോഴ്‌സ് അനാട്ടമിയില്‍ പഠനം നടത്തുന്ന ഈ കൊച്ചു മിടുക്കി മികച്ച ഒരു പോളോ പ്ലയറും ഒപ്പം ഹോഴ്‌സ് മൗണ്ട് ആര്‍ച്ചറിയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളുമാണ്. വയനാട് അമ്പലവയല്‍ സ്വദേശിനിയാണ് ഒലി അമന്‍ ജോധ.

Last Updated : Jan 17, 2021, 7:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.