ETV Bharat / state

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കര്‍: പി സി ജോര്‍ജ് - മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കര്‍

2009 ൽ കോഴിക്കോട് സീറ്റ്‌ വീരേന്ദ്രകുമാറിന് നൽകാതെ മുഹമ്മദ് റിയാസിന് നൽകി. ഫാരിസ് അബൂബക്കറിന്‍റെ ബിനാമിയാണ് മുഹമ്മദ് റിയാസ്. 2004 ൽ മലപ്പുറം സമ്മേളനം മുതൽ സിപിഎം ഫാരിസിന്‍റെ പിടിയിലാണ്‌

PC George against Pinaray Vijayan  Faris Abubakar Influencing Pinaray Vijayan  Faris Abubakar Influencing Chief Ministers Decisions  മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കര്‍  മുഖ്യമന്ത്രിക്കെതിരെ പിസി ജോര്‍ജ്
മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കര്‍: പി സി ജോര്‍ജ്
author img

By

Published : Jul 4, 2022, 4:24 PM IST

കോട്ടയം: വ്യവസായിയായ ഫാരിസ് അബൂബക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബന്ധം പുറത്ത് പറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്‌തതുമെന്ന് പി.സി ജോര്‍ജ്. ഫാരിസ് അബൂബക്കര്‍ കേരളത്തിന്‍റെ നിഴല്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കര്‍: പി സി ജോര്‍ജ്

എ.കെ.ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസാണ് തെറ്റ് ചെയ്‌തതെന്ന ഇ.പി ജയരാജന്‍റെ പ്രസ്‌താവന കേരളത്തിൽ കലാപത്തിന് കാരണമായി. ജയരാജന് എതിരെ പൊലീസ് കേസെടുക്കണം. മുഖ്യമന്ത്രി വിദേശ യാത്ര നടത്തുന്നത് കള്ളക്കച്ചവടങ്ങൾക്ക് ആണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

2009ൽ കോഴിക്കോട് സീറ്റ്‌ വീരേന്ദ്രകുമാറിന് നൽകാതെ മുഹമ്മദ് റിയാസിന് നൽകി. ഫാരിസ് അബൂബക്കറിന്‍റെ ബിനാമിയാണ് മുഹമ്മദ് റിയാസ്. 2004ൽ മലപ്പുറം സമ്മേളനം മുതൽ സിപിഎം ഫാരിസിന്‍റെ പിടിയിലാണ്‌. പിണറായി വിജയന്‍റെ മെന്‍ററാണ് ഫാരിസ് അബൂബക്കർ. സംസ്ഥാന ഭരണത്തിൽ പിണറായി എടുക്കുന്ന ഏത് തീരുമാനവും ഫാരിസിന്‍റെതാണെന്നും പി.സി ജോർജ് കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

താൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഇ.ഡി ആവശ്യപ്പെട്ടാൽ മൊഴി നൽകും. തെളിവുകൾ ഹാജരാക്കാൻ തയാറാണെന്നും പി.സി ജോർജ് വ്യക്തമാക്കി. അതേസമയം ഇപ്പോൾ തന്‍റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ വ്യാജമാണ്. ക്രൈം ബ്രാഞ്ചാണ് ഓഡിയോ ക്ലിപ്പ് ഉണ്ടാക്കിയത്. തന്‍റെ ജാമ്യം റദ്ദാക്കാനായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതിൽ സന്തോഷമുണ്ട്. ആർക്കും ഹൈക്കോടതിയിൽ പോകാമെന്നും ജോർജ് പറഞ്ഞു.

Also Read: 'മുഖ്യമന്ത്രിയും മകളും സാമ്പത്തിക റാക്കറ്റിലെ പങ്കാളികൾ': വീണ്ടും ആരോപണം ഉന്നയിച്ച് പിസി ജോർജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.