കോട്ടയം: ഈരാറ്റുപേട്ടയിൽ വാറ്റുചാരായം വിൽപന നടത്തിവന്നയാള്‍ എക്‌സൈസിന്‍റെ പിടിയിലായി. ഈരാറ്റുപേട്ട റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ വൈശാഖ്.വി. പിള്ളക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തലനാട് മേലടുക്കം ചിത്രകുന്നേല്‍ ഷാജന്‍ (54) ആണ് പിടിയിലായത്. പരിശോധനയില്‍ വീട്ടില്‍ നിന്നും കൃഷിയിടത്തില്‍ നിന്നുമായി 50 ലിറ്റര്‍ കോടയും 500 മില്ലി ചാരായവും പിടികൂടി. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇല്ലിക്കക്കല്ല് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികളുടെ വരവ് നിലച്ചതിനെ തുടര്‍ന്ന് സ്‌റ്റോക്ക് ഉണ്ടായിരുന്ന വാറ്റ് ചാരായം നാട്ടുകാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയായിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തിലും വാര്‍ദ്ധക്യ സഹജ രോഗങ്ങളാലും പ്രതിയുടെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം റെയ്ഡില്‍ പ്രിവന്‍റീവ് ഓഫീസര്‍ അഭിലാഷ് കുമ്മണ്ണൂര്‍, ഷാഡോ എക്‌സൈസ് നൗഫല്‍ സി.ജെ, സിവില്‍ എക്‌സൈസ് ഓഫിസര്‍ എബി ചെറിയാന്‍, ജസ്റ്റിന്‍ തോമസ് ഡ്രൈവര്‍ മുരളിധരന്‍ എന്നിവര്‍ പങ്കെടുത്തു.
വാറ്റുചാരായം വിൽപന നടത്തിവന്നയാള്‍ എക്‌സൈസിന്‍റെ പിടിയിലായി
ഈരാറ്റുപേട്ട തലനാട് മേലടുക്കം ചിത്രകുന്നേല്‍ ഷാജന്‍ (54) ആണ് പിടിയിലായത്.