ETV Bharat / state

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്‍ 11.3 പവൻ കാണാതായിട്ട് ആറ് വർഷം: നടപടിയില്ല, പ്രതിഷേധം ശക്തം

2015-16 കാലയളവിലാണ് ക്ഷേത്രത്തിലെ മാല കാണാതായത്. സംഭവത്തില്‍ ദേവസ്വം ബോർഡ് നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഹിന്ദു ഐക്യവേദി.

Etumanur Mahadeva Temple  Etumanur Mahadeva Temple incident of necklace missing  ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മാല കാണാതായി  ഏറ്റുമാനൂർ മഹാദേവക്ഷേത്രം വാര്‍ത്ത
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മാല കാണാതായ സംഭവം; പ്രതിഷേധം ശക്തം
author img

By

Published : Jul 7, 2022, 6:24 PM IST

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ നിന്ന് 11.3 പവൻ കാണാതായ സംഭവത്തിൽ പ്രതിഷേധം ശക്തം. വിഷയത്തിൽ നടപടി എടുക്കാത്ത ദേവസ്വം അധികൃതർക്ക് എതിരെ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റിന് ഹിന്ദു ഐക്യ വേദി പരാതി നൽകി. 2015-16 കാലയളവിലാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ നിന്ന് 11.3 പവൻ സ്വർണം കാണാതായത്.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മാല കാണാതായ സംഭവത്തില്‍ പ്രതിഷേധം

സംസ്ഥാന സർക്കാരിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് വ്യക്തമായിട്ടും ഒരു നടപടിയും ദേവസ്വം ബോർഡ് സ്വീകരിക്കുന്നില്ല. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന ശുപാർശയോടെ 2019 ൽ സമർപ്പിച്ച റിപ്പോർട്ടിന് മേൽ ദേവസ്വം ബോർഡിന് ഇതുവരെ ഒരു അനക്കവുമില്ലെന്നും ആരോപണമുണ്ട്.

അതേസമയം വിഷയത്തില്‍ ദേവസ്വം ബോർഡ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വന്തം മുതൽ നഷ്ടം ആയിട്ടും കുറ്റകരമായ അനാസ്ഥ കാട്ടുന്ന ദേവസ്വം ബോർഡിന്‍റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇനിയും വിഷയത്തെ ഗൗരവകരമായി എടുത്തില്ല എങ്കിൽ ശക്തമായ സമരം നടത്താനാണ് ഹിന്ദു ഐക്യവേദിയുടെയും മറ്റു ഹൈന്ദവ സംഘടനകളുടെയും തീരുമാനം.

Also Read: തിരുവാഭരണ ക്രമക്കേട് ; മാല വിളക്കിയെന്ന് കണ്ടെത്താനായില്ലെന്ന് ദേവസ്വം വിജിലൻസ് എസ്‌പി

ക്ഷേത്രത്തിലെ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായത് വലിയ വിവാദമായിരുന്നു. തുടർച്ചയായി ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നതിൽ വലിയ വിമർശനമാണ് ഭക്ത ജനങ്ങൾക്കിടയില്‍ ഉള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.