ETV Bharat / state

ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിൽ ബി.ജെ.പിയ്ക്കു വിജയം

author img

By

Published : May 18, 2022, 11:00 AM IST

രണ്ടാം സ്ഥാനത്തെത്തിയ എൽ.ഡി.എഫിന് 224 വോട്ടാണ് ലഭിച്ചത്

ettumanoor bye election  അമ്പലം വാർഡിൽ ബിജെപിയ്ക്കു വിജയം  നഗരസഭ ഉപതെരഞ്ഞെടുപ്പ്  kottayam latest news
അമ്പലം വാർഡിൽ ബി.ജെ.പിയ്ക്കു വിജയം

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കു വിജയം. സ്ഥാനാർഥി സുരേഷ് ആർ.നായരാണ് വിജയിച്ചത്. 83 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം.

ബി.ജെ.പി 307 വോട്ട് നേടിയപ്പോൾ, എൽ.ഡി.എഫിന് 224 വോട്ടാണ് ലഭിച്ചത്. 151 വോട്ട് കോൺഗ്രസ് നേടി. ആകെ 954 വോട്ടർമാർ ഉള്ള മണ്ഡലത്തിൽ 682 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

336 സ്‌ത്രീകളും 346 പുരുഷന്മാരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.മഹാദേവൻ ഇന്ദീവരവും, യുഡിഎഫ് സ്ഥാനാർഥിയായി സുനിൽകുമാറുമാണ് മത്സരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.