ETV Bharat / state

പേട്ടതുള്ളലിൽ ഭക്തി നിർഭരമായി എരുമേലി - എരുമേലി പേട്ടതുള്ളൽ

വാവര് പള്ളിയിലെത്തിയ സംഘത്തെ ജമാഅത്ത് ഭാരവാഹികൾ  ആചാരപ്രകാരം സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ വരവേറ്റു

പേട്ടതുള്ളൽ  കോട്ടയം  എരുമേലി പേട്ടതുള്ളൽ  ഭക്തി നിർഭരമായി എരുമേലി
പേട്ടതുള്ളലിൽ ഭക്തി നിർഭരമായി എരുമേലി
author img

By

Published : Jan 12, 2020, 7:18 PM IST

Updated : Jan 12, 2020, 8:34 PM IST

കോട്ടയം: ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിൽ ഭക്തി നിർഭരമായി എരുമേലി. അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളിയെത്തിയത്. ചെറിയ ശാസ്താ ക്ഷേത്രത്തിൽ വർണങ്ങൾ പൂശി രൗദ്രഭാവത്തിലിറങ്ങിയ അമ്പലപ്പുഴ സംഘം പേട്ടതുള്ളി വാവര് പള്ളിയിലേക്ക്. വാവര് പള്ളിയിലെത്തിയ സംഘത്തെ ജമാഅത്ത് ഭാരവാഹികൾ ആചാരപ്രകാരം സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ പച്ച ഷാളണിയിച്ച് വരവേറ്റു. പള്ളിയിൽ നിന്ന് വാവരുടെ പ്രതിനിധി എരുമേലി വലിയമ്പലം വരെ അമ്പലപ്പുഴ സംഘത്തെ അനുഗമിച്ചു.

പേട്ടതുള്ളലിൽ ഭക്തി നിർഭരമായി എരുമേലി

ഉച്ചയ്ക്ക് ശേഷം ആകാശത്ത് നക്ഷത്രം തെളിഞ്ഞതോടെയാണ് ആലങ്ങോട്ട് സംഘം പേട്ടതുള്ളാനെത്തിയത്. ഭസ്‌മവും കളഭവും അണിഞ്ഞ് താളാത്മകമായാണ് പേട്ടതുള്ളുക. ചെറിയമ്പലത്തിൽ നിന്ന് ആരംഭിക്കുന്ന പേട്ട വാവര് പള്ളിയിൽ പ്രവേശിക്കാതെ വലിയമ്പലത്തിലേക്ക് പോകും. വാവര് പ്രതിനിധി അമ്പലപ്പുഴ സംഘത്തോടൊപ്പം ശബരിമലയിലേക്ക് തിരിച്ചു എന്ന വിശ്വാസത്തിലാണ് ആലങ്ങാട് സംഘം പള്ളിയിൽ കയറാത്തത്. അയ്യപ്പന്‍റെ മഹിഷി നിഗ്രഹ സ്മരണയിൽ ഭക്തർ വാവര് പള്ളിയിൽ നിന്നും പേട്ടതുള്ളിയാടുമ്പോൾ എരുമേലിക്ക് ഈ ദിനം മതസൗഹാർദ്ധത്തിന്‍റെ ജനകീയ മുഖമാണ്.

Intro:പേട്ടതുള്ളൽBody:ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിൽ ഭക്തി നിർഭരമായി എത്തുമേലി.അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളിയെത്തിയത്. ചെറിയ ശാസ്താ ക്ഷേത്രത്തിൽ വർണങ്ങൾ പൂശി രൗദ്രഭാവത്തിലിറങ്ങിയ അമ്പലപ്പുഴ സംഘം പേട്ടതുള്ളി വാവര് പള്ളിയിലേക്ക്.വാവര് പള്ളിയിലെത്തിയ സംഘത്തെ

ജമാഅത്ത് ഭാരവാഹികൾ  ആചാരപ്രകാരം,  സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെ പച്ച ഷാളണിയിച്ചു വരവേറ്റു. പള്ളിയിൽ നിന്ന് വാവരുടെ പ്രതിനിധി എരുമേലി വലിയമ്പലം വരെ അമ്പലപ്പുഴ സംഘത്തെ അനുഗമിച്ചു. 

Hold

ഉച്ചയ്ക്ക് ശേഷം അകാശത്ത് നക്ഷത്രം തെളിഞ്ഞതോടെയാണ് ആലങ്ങോട്ട് സംഘം പേട്ടതുള്ളനെത്തിയത്. ഭസ്മവും കളഭവും അണിഞ്ഞ് താളാത്മക യാണ് പേട്ടതുള്ളുക 

Hold

ചെറിയമ്പലത്തിൽ  നിന്ന് ആരംഭിക്കുന്ന പേട്ട വാവര് പള്ളിയിൽ പ്രവേശിക്കാതെയാതെ വലിയമ്പലത്തിലേക്ക്, വാവര് പ്രതിനിധി അമ്പലപ്പുഴ സംഘത്തോടൊപ്പം ശബരിമലയിലേക്ക് തിരിച്ചു എന്ന വിശ്വാസത്തിലാണ് ആലങ്ങാട് സംഘം പള്ളിയിൽ കയറാത്തത്. അയ്യപ്പന്റെ മഹിഷി നിഗ്രഹ സമരണയിൽ ഭക്തർ വാവരു പള്ളിയിൽ നിന്നും .പേട്ടതുള്ളിയാടുമ്പോൾ എരുമേലിക്ക് ഈ ദിനം മതസൗഹാർദ്ധത്തിന്റെ ജനകീയ മുഖമാണ്.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated : Jan 12, 2020, 8:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.