ETV Bharat / state

കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ സത്യാഗ്രഹം - കോട്ടയം

ഈരാറ്റുപേട്ട നഗരസഭയില്‍ 10 ദിവസത്തില്‍ അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ അടച്ചിടല്‍ അവസാനിപ്പിക്കണമെന്നും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നാല് കേന്ദ്രങ്ങളില്‍ സമരം നടത്തി.

erattupetta shop owners satyagraha  ഈരാറ്റുപേട്ട നഗരസഭ  വ്യാപാരി വ്യവസായി ഏകോപന സമിതി  കോട്ടയം  erattupetta municipality
കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് സത്യാഗ്രഹം
author img

By

Published : Nov 16, 2020, 8:55 PM IST

കോട്ടയം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ കടകള്‍ അടച്ചിടണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിഷേധമുയരുന്നു.നഗരസഭയില്‍ 10 ദിവസത്തില്‍ അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ അടച്ചിടല്‍ അവസാനിപ്പിക്കണമെന്നും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നാല് കേന്ദ്രങ്ങളില്‍ സമരം നടത്തി. കുരിക്കള്‍ നഗര്‍, നടക്കല്‍, കടുവാമുഴി, തെക്കേക്കര തുടങ്ങി നാല് കേന്ദ്രങ്ങളിലായിരുന്നു സത്യാഗ്രഹ സമരം.നൈനാര്‍ പള്ളി ജമാഅത്ത് കമ്മറ്റി ഏകദിന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പള്ളിയ്ക്ക് മുന്നില്‍ പ്രതിഷേധ സംഗമവും നടത്തി.

കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് സത്യാഗ്രഹം
നവംബര്‍ 5-നാണ് ഈരാറ്റുപേട്ടയില്‍ ജില്ലാ കളക്‌ടര്‍ നിയന്ത്രണം പ്രഖ്യാപിച്ചത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രാണ് അതിനുശേഷം തുറക്കാന്‍ അനുവാദമുള്ളത്. അതേസമയം ദിവസേന 50 പേര്‍ക്ക്‌വരെ രോഗം സ്ഥിരീകരിച്ചിരുന്ന അവസ്ഥയില്‍ നിന്നും പത്തില്‍ താഴെ രോഗികളിലേയ്ക്ക് രോഗവ്യാപനം കുറഞ്ഞു. ബുധനാഴ്‌ച മെഡിക്കല്‍ സ്‌റ്റോര്‍ ഉള്‍പെടെയുള്ള കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം. അനുകൂല തിരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എഎംഎ ഖാദര്‍ സമരപരിപാടി ഉദ്ഘാടനം ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.